തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ മുൻ പ്രാന്ത സംഘചാലക് പി.ഇ .ബി മേനോൻ കേരളത്തിലെ സംഘ പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകിയ ധന്യാത്മാവാണ്.
അറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടൻറും, മാണിക്യമംഗലം പറയത്തു കുടുംബാംഗവുമായ മേനോൻ സാർ 1980 കളോടെയാണ് സംഘപ്രസ്ഥാനത്തിൽ സജീവമാകാൻ തുടങ്ങിയത്.
സംഘത്തിൻറെ മുതിർന്ന പ്രചാരകനും ആധ്യാത്മിക സാധകനും ആയിരുന്ന സ്വർഗ്ഗീയ പി മാധവജിയിൽ നിന്ന് കിട്ടിയ പ്രേരണയാലാണ് ആദ്യം ക്ഷേത്ര സംരക്ഷണ സമിതിയിലും, പിന്നീട് സംഘത്തിലും മറ്റും നിരവധി ചുമതലകൾ ഏറ്റെടുക്കാൻ അദ്ദേഹം മുന്നോട്ടു വന്നത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ വളർച്ചയിൽ മേനോൻ സാറിൻറെ സംഭാവന നിസ്തുലമാണ്. സൗമ്യനും മൃദുഭാഷിയുമായിരുന്ന അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം പ്രവർത്തകർക്ക് ഏറെ
ഉത്സാഹവും ആത്മവിശ്വാസവും പകരുന്നതായിരുന്നു.
ഒരു നിഷ്ഠാവാനായ സ്വയംസേവകൻ എന്ന നിലയിൽ അദ്ദേഹം സ്വയം സൃഷ്ടിച്ച മാതൃക ഏവരുടെയും ആദരവ് നേടി. ആ ധന്യ സ്മരണയ്ക്ക് മുന്നിൽ ഭാരതീയ വിചാര കേന്ദ്രം ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞു.
Discussion about this post