കൊച്ചി: പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റും രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൻ്റെ മുൻ പ്രാന്ത സംഘചാലകുമായിരുന്ന പി.ഇ.ബി. മേനോൻ സാറിൻ്റെ ദേഹവിയോഗത്തിൽ സക്ഷമ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി.
സക്ഷമയുടെ കേരളത്തിലെ വളർച്ചയിൽ അദ്ദേഹം സവിശേഷമായ താൽപ്പര്യം കാണിച്ചിരുന്നു. ആവശ്യമായ ഘട്ടങ്ങളിൽ മാർഗദർശനം നൽകിയും അദ്ദേഹം സക്ഷമയ്ക്ക് കരുത്തേകി. എല്ലാവർഷവും ഭിന്നശേഷി സേവനനിധിയായ ‘ദിവ്യാംഗമിത്രത്തിൻ്റെ’ ഉദ്ഘാടകൻ അദ്ദേഹമായിരുന്നു. കൂടാതെ, നേത്രദാനത്തിന് വേണ്ടി സക്ഷമ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൻ്റെ ഉദ്ഘാടനം നിർവഹിച്ചതും പി.ഇ.ബി. മേനോനായിരുന്നു.എറണാകുളം ലക്ഷ്മി ഭായ് കോംപ്ലക്സിൽ സക്ഷമ സംസ്ഥാന കാര്യാലയം ആരംഭിക്കുന്നതിന് അദ്ദേഹം പിന്തുണയേകി.
ഈ വർഷം ആദ്യം ആലുവയിൽ ദിവ്യാംഗ സേവാകേന്ദ്രം ആരംഭിച്ചപ്പോൾ, ആരോഗ്യപരമായ പരിമിതികൾ അവഗണിച്ചും അദ്ദേഹം എത്തിച്ചേരുകയും നിലവിളക്ക് കൊളുത്തി ആശിർവദിക്കുകയും ചെയ്തത് സംഘടനാ പ്രവർത്തകർ സ്മരിച്ചു.സംഘകുടുംബത്തിൻ്റെ കാരണവർ എന്ന നിലയിൽ, ദിവ്യാംഗ സേവനമേഖലയിലെ സക്ഷമയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നിരന്തരമായി മാർഗനിർദ്ദേശം നൽകിയിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിലും ഈ കർമ്മയോഗി മറ്റുള്ളവർക്ക് വെളിച്ചമായി. കുടുംബാംഗങ്ങൾ അദ്ദേഹത്തിൻ്റെ നേത്രദാനം ചെയ്തതിലൂടെ രണ്ട് പേർക്ക് കാഴ്ചയായി ഇനിയും ജീവിക്കും.
ആ മഹാത്മാവിൻ്റെ ദേഹവിയോഗത്തിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും സക്ഷമ കേരളം ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി സംസ്ഥാന സമിതി അറിയിച്ചു.
Discussion about this post