ആലുവ: അഞ്ചു പതിറ്റാണ്ടിന്റെ സഫലസംഘ ജീവിതം അഗ്നിശോഭയാര്‍ന്ന് അമരസ്മൃതിയായുര്‍ന്നു. പൂര്‍ണാതീരത്ത് വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിലെ സ്മൃതി മണ്ഡപത്തിനു സമീപം മാനസഗുരു മാധവ്ജിയുടെ തേജസ്സുറ്റ സാന്നിധ്യത്തിനരികില്‍ പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി. ആദര്‍ശത്തിന്റെ കെടാവിളക്കായിരുന്ന ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, പ്രിയപ്പെട്ട മേനോന്‍ സാറിന് പൗരാവലി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്നലെ വൈകിട്ട് ഹരേ രാമ മന്ത്രങ്ങള്‍ മുഴങ്ങിയ വേളയില്‍ മകന്‍ വിഷ്ണുപ്രസാദ് ചിതയില്‍ അഗ്നിപകര്‍ന്നു. ചന്ദ്രശേഖര ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കെ.ഡി. അനില്‍കുമാര്‍ സംസ്‌കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. വേദപണ്ഡിതന്‍ നീലകണ്ഠ ജോഷിയില്‍ നിന്നു ശ്രീവിദ്യ ദീക്ഷ സ്വീകരിച്ച് പൂര്‍ണ ഉപാസകനായതിനാല്‍ ശരീരത്തില്‍ നിന്നു ദേവീ ചൈതന്യത്തെ താന്ത്രിക ആചാര്യന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, സതീശന്‍ ഭട്ടതിരി എന്നിവരുടെ നിര്‍ദേശത്തില്‍ മകന്‍ കര്‍മങ്ങള്‍ ചെയ്ത് നീക്കി. തുടര്‍ന്ന് ഭൗതികദേഹം ചിതയിലേക്കെടുത്തു. കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ മണ്ഡപത്തിന് മുമ്പിലാണ് ചിതയൊരുക്കിയിരുന്നത്. പാമ്പാടി ഐവര്‍മഠത്തില്‍ നിന്നുള്ളവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.
ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹും അഖില ഭാരതീയ കാര്യകാരി സദസ്യനുമായ വി. ഭാഗയ്യ, മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് അഖില ഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനന്‍, ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ദക്ഷിണ ക്ഷേത്ര കാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷ്ണന്‍, കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, ദക്ഷിണ കേരള പ്രാന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശ്, ഉത്തര കേരള പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം, ദക്ഷിണ കേരള പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, ഉത്തര കേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, ഉത്തര കേരള പ്രാന്തപ്രചാരക് അ. വിനോദ്, ഉത്തര കേരള സേവാ പ്രമുഖ് എം.സി. വത്സന്‍, എറണാകുളം വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍ നമ്പൂതിരി, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഗ്രാമവികാസ് ഗതിവിധി സംസ്ഥാന സംയോജകന്‍ ടി.യു. മോഹനന്‍, സഹ സംയോജകന്‍ സി.ജി. കമലാകാന്തന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, ര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാര്‍ പ്രമുഖ് എം. ഗണേഷ്, സേവിക സമിതി സംസ്ഥാന നിധി പ്രമുഖ് അഡ്വ. മിനി ഗോപിനാഥ്, സേവാഭാരതി ഉത്തര കേരള പ്രാന്ത സേവാ പ്രമുഖ് ഗിരീഷ്, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, തന്ത്രവിദ്യാപീഠം എക്‌സി. ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ കുഞ്ഞി, വ്യവസായി അനിമോന്‍ തൊടുപുഴ, ശബരിമല മുന്‍ മേല്‍ശാന്തിമാരായ ബാലമുരളി, മൂവാറ്റുപുഴ മഹേഷ് നമ്പൂതിരി, ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ബിജെപി കള്‍ച്ചറല്‍ സെല്‍ സംസ്ഥാന കണ്‍വീനറും ജനം ടിവി ചെയര്‍മാനുമായ ജി. സുരേഷ്‌കുമാര്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, ചലച്ചിത്ര താരങ്ങളായ ദേവന്‍, സിദ്ദിഖ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Discussion about this post