കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ലീലാ മേനോന്‍ മാധ്യമ പുരസ്‌കാരം ജന്മഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ ആര്‍.ആര്‍. ജയറാമിന്. അച്ചടി മാധ്യമ ഫോട്ടോഗ്രാഫി വിഭാഗത്തിലാണ് അവാര്‍ഡ്.
എറണാകുളത്ത് കഴിഞ്ഞ മാര്‍ച്ചിലെ ഫെഡറേഷന്‍ കപ്പില്‍ തന്റെ അത്‌ലറ്റിക് റിക്കാര്‍ഡ് മറികടന്ന മധ്യപ്രദേശിന്റെ ഷൈലി സിങ്ങിനെ കേരളത്തിന്റെ പ്രശസ്ത ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് അനുമോദിക്കുന്ന ചിത്രവും തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ വാവുബലിയുടെ ചിത്രവുമാണ് ജയറാമിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അഞ്ജുവിന്റെ ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജ് പരിശീലിപ്പിക്കുന്ന അത്‌ലറ്റാണ് ഷൈലി. ഇത് റോബര്‍ട്ടിനുള്ള വിവാഹ വാര്‍ഷിക സമ്മാനമെന്ന റിപ്പോര്‍ട്ടിനൊപ്പമാണ് ചിത്രം പ്രസിദ്ധീകരിച്ചത്.
കെ.കെ. മധുസൂദനന്‍ നായര്‍, കെ.ആര്‍. ജ്യോതിര്‍ഘോഷ്, പി. വേണുഗോപാല്‍, പി. സുജാതന്‍, ടി. സതീശന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. പുരസ്‌കാരങ്ങള്‍ നവംബര്‍ മൂന്നിന് ഉച്ചയ്‌ക്ക് 12ന് അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ സമ്മാനിക്കുമെന്ന് അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍ അറിയിച്ചു.
Discussion about this post