കൊച്ചി: സാഹിത്യത്തിന്റെയും ദര്‍ശനത്തിന്റെയും മേഖലയില്‍ മൗലിക സംഭാവനകള്‍ നല്കുന്നവര്‍ക്കുള്ള തപസ്യ കലാസാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരത്തിന് പ്രമുഖ ഭാഷാ പണ്ഡിതന്‍ ഡോ. വി.ആര്‍. പ്രബോധ ചന്ദ്രന്‍ നായര്‍ അര്‍ഹനായി. നിരവധി പഠനങ്ങളിലൂടെയും ഈടുറ്റ ഗ്രന്ഥങ്ങളിലൂടെയും മലയാള ഭാഷയ്‌ക്കു നല്കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. എം. ശ്രീഹര്‍ഷന്‍, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, മുരളി പാറപ്പുറം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ഈ മാസം 19ന് തൃപ്പൂണിത്തുറയിലെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസില്‍ അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
Discussion about this post