കോട്ടയം: മാർഗദർശക മണ്ഡലത്തിന്റനേതൃത്വത്തിൽ സംപൂജ്യ സന്യാസിവര്യൻമാർ നയിക്കുന്ന ധർമ്മസന്ദേശ യാത്രയ്ക്ക് കോട്ടയം ഗാന്ധിസ്‌ക്വയറിൽ നിന്ന് താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കോട്ടയത്തെ പൗരപ്രമുഖരും, അദ്ധ്യാത്മിക, സമുദായിക സംഘടന നേതാക്കളും ചേർന്ന് ശ്രീരംഗം ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു.
ഹിന്ദു സമാജത്തിന്റെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്ന, സനാതന ധർമ്മവും, സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനുമുള്ള ചർച്ചകളുമായി സംഘടിപ്പിച്ച ഹിന്ദുനേതൃസമ്മേളനം വാഴൂർ തീർത്ഥപാദാശ്രമ മഠം അധിപതി പൂജ്യ പ്രജ്ഞാനാനന്ദ സരസ്വതി സ്വാമികൾ ഭദ്ര ദീപം കൊളുത്തിയതോടെ സമാരംഭിച്ചു.
മാർഗ്ഗദർശക മണ്ഡലം അധ്യക്ഷൻ സംപൂജ്യ: ചിദാനന്ദപുരി സ്വാമികളുടെ നേതൃത്വത്തിൽ നൂറിലധികം സന്യാസിവര്യന്മാരും, 50ലധികം സമുദായങ്ങളുടെ സംസ്ഥാന നേതാക്കളും, അദ്ധ്യാമിക ആചാര്യന്മാരും പൗരപ്രമുഖരുമായി 400ലധികം ഹൈന്ദവ നേതൃത്വം ഹിന്ദു നേതൃത്വ സമ്മേളനത്തിൽ പങ്കെടുത്തു.
പാലാ ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി പൂജ്യ, വീത സംഗാനന്ദ അധ്യക്ഷത വഹിച്ചു.
സംബോധ് ഫൗണ്ടേഷൻ അധ്യക്ഷൻ പൂജ്യ, ആ ദ്ധ്യാത്മാനന്ദസരസ്വതി സ്വാമികൾ ആമുഖ പ്രഭാഷണം നടത്തി.
ധർമ്മ സന്ദേശയാത്ര നേതൃ സമ്മേളനം മാർഗദർശക മണ്ഡൽ അധ്യക്ഷനും, അദ്വൈതാശ്രമം മഠാധിപതി യുമായ സംപൂജ്യ, ചിദാനന്ദപുരി സ്വാമികൾ ഉദ്ഘാടനം ചെയ്തു.
കേരളീയ സമൂഹം നേരിടുന്ന ധാർമികചുതിക്കെതിരെ ബോധവൽക്കരണം അനിവാര്യമാണെന്ന് സ്വാമിജി പറഞ്ഞു. ചൂഷണവും, ശോഷണവും സാർവത്രിക മായിട്ടുള്ള കേരളത്തിൽ ഹിന്ദു സമാജസംരക്ഷണത്തിനായി ഹൈന്ദവ സമാജം ശക്തിപ്പെടേണ്ടത് അനിവാര്യമായി തീർന്നിരിക്കുന്നു.
സനാതനമായി എന്നും നിലനിൽക്കുന്ന ഹൈന്ദവ സംസ്കാരം ശ്രേഷ്ട ഭാവനയോടെ ധർമ്മത്തെ സംരക്ഷിച്ചുകൊണ്ട് നിലനിൽക്കണം.
ജാതീയതയും ശരിയായ ആധ്യാത്മികം അവബോധത്തിന്റെ അപര്യാപ്തതയും, പൂർവ അനാചാരങ്ങളും ചൂണ്ടിക്കാട്ടി ഒരമ്മപെറ്റ മക്കളായ സമാജത്തിൽ വിഭാഗീയതയും, സ്പർദ്ദയും സൃഷ്ടിച്ച് ഹിന്ദു വിരുദ്ധ ശക്തികൾ കൂട്ടമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പുതുതലമുറയും, ആധ്യാത്മികവും ധാർമികവുമായ മൂല്യങ്ങളും കുടുംബബന്ധങ്ങളുടെ പവിത്രതയും സാമാജിക ഐക്യവും നഷ്ടമായി വരുന്നതോടൊപ്പം ആത്മഹത്യാ പ്രവണതയും മയക്കുമരുന്നുകൾ ഉപയോഗവും സാമ്പത്തികമായ അസ്ഥിരതയും നാൾക്കുനാൾ വർദ്ധിച്ചു വരുന്നത് ഹിന്ദു സമാജത്തിന് ഭീഷണിയായി തീർന്നിരിക്കുന്നു എന്നുംസ്വാമിജി പറഞ്ഞു.
ധർമ സന്ദേശ യാത്രയുടെ ഭാഗമായ ഹിന്ദുമഹാ സമ്മേളനം തിരുന്നക്കര ശിവ ശക്തി ഓഡിറ്റോറിയത്തിൽ നടന്നു.
സനാതന കേരളത്തെ ഹനിക്കുന്ന സാംസ്കാരിക അധിനിവേശങ്ങളെ പ്രതിരോധിക്കാൻ ഹൈന്ദവ സമാജം മുന്നിട്ടിറങ്ങണമെന്ന് ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു.
കേരളത്തിൻ്റെ വൈദിക സാംസ്കാരിക സമ്പത്തിനെ വിസ്മരിച്ചുള്ള സാക്ഷരതയും, സാഹിത്യ പരിശ്രമങ്ങളും ശ്രേയസ്ക്കരമായിരിക്കില്ല.
വളച്ചൊടിച്ച സാഹിത്യ ചരിത്രമാണ് ഇന്നത്തെ സാഹിത്യ ഉദ്യമങ്ങളെ നിശ്ചയിക്കുന്നത്.
വൈകാരിക വിക്ഷോഭങ്ങൾ സൃഷ്ടിക്കുന്ന കലയും സാഹിത്യവുമാണ് ഇന്ന് വ്യാപകമായി കാണുന്നത്.
വിദ്യാഭ്യാസം വിനയവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള യുവജനതയെ സൃഷ്ടിക്കാൻ സമർത്ഥമാവണം.
കേരളത്തനിമയുടെ ഭാഷയും കലയും സാഹിത്യവും പുനഃസ്ഥാപിക്കാനുള്ള ആഹ്വാനം വ്യാപകമായി നിർവഹിക്കണമെന്നും സ്വാമിജി പറഞ്ഞു.
സന്യാസി സഭ മുഖ്യ ആചാര്യനായ പ്രഭാകരാനന്ദ സരസ്വതി സ്വാമികൾ സമാജം ഇന്ന് നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ സന്യാസി ശ്രേഷ്ഠന്മാർ ഇങ്ങനെ പൊതുവഴിയിലേക്ക് ഇറങ്ങി വരേണ്ട ആവശ്യം എങ്ങനെ ഉണ്ടായി എന്ന് ചിന്തിക്കണം എന്ന് അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു സമാജത്തിന്റെ ആവശ്യകത ധർമ്മത്തിന്റെ പുനസ്ഥാപനത്തിനായി ഓരോ കുടുംബത്തിൽ നിന്നും ഒരു സന്യാസി എങ്കിലും ഉണ്ടാവേണ്ടത് കാലത്തിൻറെ അനിവാര്യതയാണ് എന്ന് സ്വാമിജി പറഞ്ഞു
സേവ് ഹിന്ദു എന്ന പ്ലക്കാടും പിടിച്ച് തെരുവിൽ ഇറങ്ങേണ്ട അവസ്ഥയിലേക്കാണ് കേരളം പോകുന്നത് ആ അവസരത്തിലാണ് കേരള ചരിത്രത്തിൽ ആദ്യമായി ഇത്രയധികം സന്യാസിമാർ സനാതനസമ്മേഷണത്തിനായി ഒരുമിച്ച് ചേർന്നിരിക്കുന്നത് എന്ന് വേദാമൃതാനന്ദപുരി സ്വാമികൾ തൻറെ അനുഗ്രഹപ്രഭാഷണത്തിൽ സംസാരിക്കുകയുണ്ടായി സനാതനധർമ്മത്തെ നശിപ്പിക്കുന്നതിന് ഒരു ശക്തിക്കും ആവില്ല ഈ ഭൂമി തപസ്സിന്റെ ഭൂമിയാണ് അനുഗ്രഹത്തിന്റെ ഭൂമിയാണ് ഭാർഗവ കേരളത്തിൻറെ മഹത്വവും പൂർവ്വപാരമ്പര്യവും സംരക്ഷിക്കാൻ സമാജം ആത്മാഭിമാനത്തോടെ രംഗത്തുവരണം എന്ന് സ്വാമിജികൾ പറഞ്ഞു മണികണ്ഠ സ്വരൂപാനന്ദ സരസ്വതി സ്വാമികൾ പ്രതിജ്ഞയും സ്വാമി ഗരുഡധ്വാനന്ദ കൃതജ്ഞതയും പറഞ്ഞ യോഗം അവസാനിച്ചു
Discussion about this post