കൊച്ചി: വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ ആഴത്തിലുള്ള അറിവാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സവിശേഷതയെന്ന് മുന്‍ വിദ്യാഭ്യാസ ഡയറക്ടറും, ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. വി.പി. ജോയി.
വിശ്വംഭരന്റെ വാക്കുകള്‍ ആന്തരിക ബോധത്തില്‍ നിന്ന് വന്നവയായിരുന്നു. ജ്ഞാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതിന് നിരന്തരമായി പരിശ്രമിച്ച ജ്ഞാനയോഗിയായിരുന്നു അദ്ദേഹം. അതേസമയം വിശ്വംഭരന്‍ മനുഷ്യസ്‌നേഹിയായിരുന്നു. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ക്ക് പരിഹാരം പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്‍ കൂടിയായിരുന്നു. തൃപ്പൂണിത്തുറയില്‍ എട്ടാമത് തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തപസ്യ കലാസാഹിത്യ വേദിയുടെ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം പ്രമുഖ ഭാഷാ പണ്ഡിതന്‍ പ്രൊഫ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ക്ക് വി.പി.ജോയി സമ്മാനിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സദസ്സ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം. രാജശേഖര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കെ. സതീഷ് ബാബു സ്വാഗതവും സുബു ചൊവ്വര നന്ദിയും പറഞ്ഞു.
വിചാര സദസില്‍ മഹാഭാരതത്തിലെ ധര്‍മസങ്കല്‍പ്പം എന്ന വിഷയത്തില്‍ പ്രമുഖ എഴുത്തുകാരി ഡോ. വി. സുജാതയും, മഹാഭാരതത്തിലെ സാഹിത്യാഖ്യാനങ്ങളെപ്പറ്റി കുരുക്ഷേത്ര പ്രകാശന്‍ എഡിറ്റര്‍ അമൃതരാജും പ്രഭാഷണങ്ങള്‍ നടത്തി. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി പാറപ്പുറം മോഡറേറ്റര്‍ ആയിരുന്നു. എം.വി.ബെന്നി, തുറവൂര്‍ വിശ്വംഭരനുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. ഉച്ചയ്‌ക്കുശേഷം തുറവൂര്‍ വിശ്വംഭരന്റെ വാങ്മയത്തെപ്പറ്റി എം. ശ്രീഹര്‍ഷന്‍ സംസാരിച്ചു. പ്രൊഫ. പി.ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രബോധചന്ദ്രന്‍ നായര്‍ക്ക് പുരസ്‌കാരവും ഫലകവും പ്രശസ്തി പത്രവും നല്‍കി. പ്രൊഫ. ജി. ജ്യോത്സന വിശ്വംഭരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം ആര്‍. എസ്. മേനോന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കെ.എസ്. കൃഷ്ണമോഹന്‍ സ്വാഗതവും കെ.വി. രാജീവ് നന്ദിയും പറഞ്ഞു.


















Discussion about this post