തിരുവനന്തപുരം: ചരിത്രത്തില്‍ നിന്ന് പഠിക്കാത്ത ഒരു സമൂഹവും നിലനില്‍ക്കില്ല. ‘എല്ലാത്തിനും വഴിയുണ്ട്’ എന്ന സന്ദേശം സ്വീകരിക്കാന്‍ ഹിന്ദു സമൂഹം തയാറായാല്‍ സ്വര്‍ണം ചെമ്പാകില്ലെന്നും മാര്‍ഗദര്‍ശക മണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു.
സന്യാസി സമൂഹം കാസര്‍കോട്ടു നിന്നാരംഭിച്ച ധര്‍മ്മ സന്ദേശ യാത്രയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം ഗാന്ധിപ്പാര്‍ക്കില്‍ സംസാരിക്കുകയായിരുന്നു.
ദേവസ്വം ബോര്‍ഡില്‍ ഓഡിറ്റിംഗ് നടക്കുന്നില്ല. നടത്തി ആ റിപ്പോര്‍ട്ട് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം. അതില്ലാത്തിടത്തോളം ഒരു പൈസ ക്ഷേത്രങ്ങളിലേക്ക് കൊടുക്കില്ല എന്ന് തീരുമാനിക്കണം. അഞ്ച് ദേവസ്വം ബോര്‍ഡിന്റെയും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വരും വരെ അങ്ങനെ ചെയ്യണം.
ഇതിനൊപ്പം ഒരു സോഷ്യല്‍ ഓഡിറ്റിംഗും വേണം- സ്വാമി പറഞ്ഞു.
അമ്പലപ്പുഴ ക്ഷേത്രം ഒരു കാലത്ത് ഉപാസ്യ ദേവതയ്‌ക്ക് ആധാരം കൊടുത്ത ക്ഷേത്രമാണ്. ടിപ്പുവിന്റെ ആക്രമണകാലത്ത്, കോഴിക്കോട്ടു മാത്രം നാലു ലക്ഷം പേരെ മതം മാറ്റിയ കാലത്ത്, ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചപ്പോള്‍ ഗുരുവായൂരപ്പ വിഗ്രഹത്തെ സംരക്ഷിച്ചത് അമ്പലപ്പുഴ ക്ഷേത്രത്തിലാണ്. അവിടത്തെ ക്ഷേത്രക്കുളത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. എന്തുകൊണ്ടെന്ന് ചോദിച്ചിട്ട് അധികൃതരുടെ മറുപടി ധാര്‍ഷ്ട്യത്തിലുള്ളതായിരുന്നു.
ധര്‍മ്മ സന്ദേശ യാത്ര ഔപചാരികമായിരുന്നു. വിവിധ ആശ്രമങ്ങളും സന്യാസ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു.പല കാരണങ്ങളാല്‍ ധര്‍മ്മം വിട്ടുപോയവരും നമ്മില്‍ നിന്ന് അകന്നുപോയവരുണ്ട്. സ്‌നേഹത്തിന്റെ സ്പര്‍ശത്തിലൂടെ അവരെ തിരിച്ചു കൊണ്ടു വരാം. തിരിച്ചറിവില്ലാത്തതിനാല്‍ സംഭവിച്ചതാണത്. സ്‌നേഹത്തിന്റെ മൂര്‍ത്തികളായി നാം ഓരോത്തരും തയാറാകണം, എങ്കില്‍ എല്ലാത്തിനും വഴിയുണ്ട്.

Discussion about this post