തിരുവനന്തപുരം: ഭാരതത്തിലെ മഹാനായ ആത്മീയ നേതാവും സാമൂഹ്യ പരിഷ്കർത്താവുമാണ് ശ്രീനാരായണഗുരുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മഹത് വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്നും രാഷ്‌ട്രപതി പറഞ്ഞു. വർക്കലയിൽ നടന്ന ശതാബ്ദി ആചാരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
ജാതിക്കും മതത്തിനും അപ്പുറത്തേക്ക് വ്യാപിച്ച് കിടക്കുന്ന ആശയങ്ങളാണ് ശ്രീനാരായണ ഗുരുവിന്റേത്. വിദ്യയും സഹാനുഭൂതിയും കൊണ്ട് മാത്രമേ വളരാൻ കഴിയൂവെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. തുല്യതയുടെയും ഐക്യത്തിൻ്റേയും മാനവികതയുടെയും തത്വം ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചു.
വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ വളർത്തിയെടുത്ത വ്യക്തിയാണ് അദ്ദേഹം. അന്ധവിശ്വാസങ്ങളുടെ ഇരുട്ടിൽ നിന്നും ഗുരുനന്മയുടെ വെളിച്ചത്തിലേക്ക് നയിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് മഹാത്തായ പ്രചോദനം സമൂഹത്തിന് നൽകിയെന്നും രാഷ്‌ട്രപതി പറഞ്ഞു.
സന്ന്യാസിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും രാഷ്‌ട്രപതി മടങ്ങുക. ഇവിടെ നിന്നും വൈകുന്നേരത്തോടെ വാഹനവ്യൂഹത്തിൽ വർക്കല ഹെലിപാഡിലേക്ക് പോകുന്നത്. പിന്നീട് ഇവിടെ നിന്ന് കോട്ടയം പാലയിലേക്ക് പോകും. പാലാ സെന്റ് തോമസ് കോളേജിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
Discussion about this post