തിരുവനന്തപുരം: ‘പിഎം ശ്രീ’ പദ്ധതിയില്‍ ചേരാനുള്ള ധാരണാപത്രത്തില്‍ കേരളം ഒപ്പുവച്ചു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പുവച്ചത്.
ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷി സിപിഐയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് പദ്ധതിയില്‍ കേരളവും ഭാഗമായത്.ഈ സാഹചര്യത്തില്‍ തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.1500 കോടി എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കും എന്നാണ് അറിയുന്നത്.
മന്ത്രിസഭാ യോഗത്തില്‍ സിപിഐ, പിഎം ശ്രീ പദ്ധതിയില്‍ ചോരുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചത്തെ പാര്‍ട്ടി യോഗത്തിലും പദ്ധതിയെ എതിര്‍ക്കുമെന്ന് ബിനോയ് വിശ്വം ആവര്‍ത്തിച്ചു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ തീരുമാനിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. എബിവിപി സംസ്ഥാന സമിതി അംഗീകരിച്ച പ്രമേയത്തെക്കുറിച്ചും പൊതുവിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രശ്‌നങ്ങളും പ്രതിനിധി സംഘം മന്ത്രിയുമായി ചർച്ചചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ്. അഭിനന്ദ്, സംസ്ഥാനസമിതി അംഗം ഗോകുൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.














Discussion about this post