കൊച്ചി: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എറണാകുളം ഡെപ്യൂട്ടി ഡയറക്ടര്‍ വിവേക് ശശിധരന്‍. നാളെ മുതല്‍ നവംബര്‍ 16 വരെ എല്ലാ ജില്ലകളിലും യൂണിറ്റി മാര്‍ച്ച് സംഘടിപ്പിക്കും.
ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സന്ദേശവുമായി സര്‍ദാര്‍ പട്ടേലിന്റെ ചിന്തകള്‍ യുവഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് പദയാത്രകളുടെ ലക്ഷ്യം. 31ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ തുടങ്ങുന്ന യൂണിറ്റി മാര്‍ച്ച് ചിന്മയ സ്‌കൂളില്‍ സമാപിക്കും. സര്‍ദാര്‍ @ 150 ഏകതാ പദയാത്രയുടെ ഡിജിറ്റല്‍ ഘട്ടമായി സോഷ്യല്‍ മീഡിയ റീല്‍ മത്സരങ്ങള്‍, ഉപന്യാസ രചന, സര്‍ദാര്‍ @ 150 യങ് ലീഡേഴ്സ് പ്രോഗ്രാം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. രജിസ്‌ട്രേഷന്റെയും എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ യൂണിറ്റി മൈ ഭാരത് പോര്‍ട്ടലില്‍ ലഭ്യമാണ് (https://mybharat.gov.in/pages/unitymarch).
ദേശീയതല പദയാത്ര ഭരണഘടനാദിനമായ നവംബര്‍ 26ന് ആരംഭിച്ച് 2025 ഡിസം. 6ന് അവസാനിക്കും. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മസ്ഥലമായ കരംസാദില്‍ നിന്ന് ആരംഭിച്ച് കെവാഡിയയിലെ ഏകതാ പ്രതിമയില്‍ അവസാനിക്കുന്ന ഈ ചരിത്ര പദയാത്രയ്‌ക്ക് 152 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പദയാത്രയില്‍ അണിചേരും. ദേശീയ പദയാത്രയില്‍ ഓരോ ജില്ലകളില്‍ നിന്നും രണ്ട് പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും.













Discussion about this post