കൊച്ചി : കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം – ബെംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനിന്റെ ഉദ്ഘാടനയാത്ര തുടങ്ങിയത്. ആഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
എട്ട് കോച്ചുകളുള്ള ട്രെയിന്‍ ബുധന്‍ ഒഴികെ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തും. ചെയര്‍ കാറിന് 1095 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിനു 228ം രൂപയുമാണ് ടിക്കറ്റ് നിരക്ക്. എട്ട് കോച്ചുകളുള്ള ട്രെയിനില്‍ 600 യാത്രക്കാര്‍ക്ക് ഒരു ഒരു സമയം യാത്രചെയ്യാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഉദ്‌ഘാടനയോട്ടത്തില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്യുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവര്‍ മാത്രമാണ് യാത്രചെയ്യുന്നത്. നവംബര്‍ 11-ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സര്‍വ്വീസ് ആരംഭിക്കും. അതിനായുള്ള ബുക്കിങ് ശനിയാഴ്ച ഉച്ചയ്‌ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും.

















Discussion about this post