കൂറ്റനാട്: സമാജ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്‌ട്രസേവനം നടത്തേണ്ടതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വള്ളുവനാട് ഹിന്ദുമത പരിഷത്തിന്റെ 12-മത് വാര്‍ഷിക സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ‘വസുധൈവ കുടുംബകം’ എന്നതാണ് ഭാരതത്തിന്റെ ദര്‍ശനം. നാം ആയുധം കൊണ്ട് ഒരു രാജ്യത്തെയും കീഴടക്കിയിട്ടില്ല. എല്ലാവരെയും ഒന്നായി കാണുക എന്ന കാഴ്‌ച്ചപ്പാടാണ് ഭാരതത്തിന്റെത്.
ഹൈന്ദവതയെ സംരക്ഷിക്കുവാന്‍ ഒത്തൊരുമയാണ് ആവശ്യം. ഹിന്ദു നിലനില്‍ക്കണമെങ്കില്‍ നാം ഓരോരുത്തരും ശക്തരാകണം. അതുവഴി കുടുംബവും സമൂഹവും രാജ്യവും ശക്തമാകും. രാഷ്‌ട്രം നൂറാമത് സ്വാതന്ത്രം ആഘോഷിക്കുമ്പോള്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സമ്പൂര്‍ണ വികസിത രാഷ്‌ട്രമാകാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ടി.കെ. വിനയഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്വാമി ദേവാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. വിജയകൃഷ്ണന്‍ അമേറ്റിക്കര, ഡോ. പ്രേമചന്ദ്രന്‍ മേഴത്തുര്‍, കെ.പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ ഗോപാലകൃഷ്ണന്‍ കൈപ്പഞ്ചേരി ദീപം തെളിയിച്ചു. അഡ്വ. രാജേഷ് വെങ്ങാലില്‍ അധ്യക്ഷത വഹിച്ചു. ഒ.എസ്. സതീഷ് മുഖ്യപ്രഭാഷണം നടത്തി. വിനയന്‍ തൃത്താല, ഡോ. വിജിത്ത് മേഴത്തുര്‍, ധര്‍മ്മരാജന്‍ പെരിങ്ങോട് എന്നിവര്‍ സംസാരിച്ചു.

















Discussion about this post