പാലക്കാട്: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ 553 പോയിന്റോടെ തൃശൂര്‍ ജില്ല ഓവറോള്‍ കിരീടം നേടി. 505 പോയിന്റോടെ കോട്ടയം ജില്ല രണ്ടാം സ്ഥാനത്ത്. മൂന്നാമത് കോഴിക്കോട് (431). പാലക്കാട് (401), മലപ്പുറം (375) ജില്ലകള്‍ നാലാമതും അഞ്ചാമതും. സ്‌കൂള്‍ തലത്തില്‍ 326 പോയിന്റ് നേടി കോഴിക്കോട് വേദവ്യാസ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (മലപ്പരമ്പ) ഒന്നാം സ്ഥാനം നേടി. പാലക്കാട് വ്യാസ വിദ്യാപീഠം (307) രണ്ടാമതും വള്ളുവനാട് വിദ്യാഭവന്‍, പെരിന്തല്‍മണ്ണ (287) മൂന്നാമതും.


ഹാട്രിക്കുമായി സെമന്തിക കൃഷ്ണന്‍

സംസ്ഥാന ഭാരതീയ വിദ്യാനികേതന്‍ കലാമേളയില്‍ കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സെമന്തിക കൃഷ്ണന്‍ എസ്.എസ്. കിഷോര്‍ വിഭാഗത്തില്‍ ഹാട്രിക് വിജയം നേടി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ മൂന്ന് ഇനങ്ങളിലായിരുന്നു സെമന്തികയുടെ മികവുറ്റ പ്രകടനം.
2024-25 കലോത്സവങ്ങളിലും മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു സെമന്തിക.
യോഗ്ചാപ് നൃത്തം; ‘ഒരു ഉത്തരേന്ത്യന്‍ നൃത്ത ഗാഥ’

വിദ്യാനികേതന്‍ കുന്ദമംഗലം, കോഴിക്കോട്
യോഗാസനങ്ങളെയും ശ്വസനരീതികളെയും സംഗീതത്തോടും നൃത്ത ചലനങ്ങളോടും കൂട്ടിച്ചേര്‍ത്ത് മത്സരാര്‍ത്ഥികള്‍ വേദി കയ്യടക്കിയപ്പോള്‍ പുതിയ ഒരു ദൃശ്യവിരുന്ന് കണ്ട് മനവും മിഴിയും നിറയ്‌ക്കുകയായിരുന്നു കാണികള്‍.
പാലക്കാട് നടന്ന ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിലെ യോഗ്ചാപ് നൃത്തം പ്രേക്ഷകര്‍ക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. യോഗാസനങ്ങളേയും ശരീര ചലനങ്ങളേയും സംഗീതവുമായി സംയോജിപ്പിച്ചാണ് ഈ നൃത്തരൂപം അവതരിപ്പിക്കുന്നത് .

യോഗ്ചാപ് നൃത്തം എച്ച്എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ രാമനാട്ടുകര നിവേദിത വിദ്യാപീഠം ടീം
വര്‍ണ്ണാഭമായ വേഷവിധാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. യോഗയുടെ ശാരീരികവും മാനസികവുമായ അവസ്ഥ കാണികളിലേക്കും പകരുന്നതായിരുന്നു ഓരോ ടീമിന്റേയും പ്രകടനങ്ങള്‍.
അമ്മയുടെ പാത പിന്തുടര്‍ന്ന് മകളും

അളകനന്ദയുടെ മാതൃക അമ്മയാണ്. അമ്മയെ കണ്ടാണ് അളകനന്ദയും കലാരംഗത്തേയ്‌ക്കെത്തുന്നത്. ഭരതനാട്യം നര്‍ത്തകി സൗമ്യ എസ്.കുമാറിന്റെ മകളാണ് അളകനന്ദ. ആര്‍എല്‍വി സുഭാഷാണ് ഗുരു. എട്ടുവര്‍ഷമായി മോഹിനിയാട്ടവും, ഭരതനാട്യവും പഠിക്കുന്നുണ്ട്. യുപി വിഭാഗം ഭരതനാട്യത്തിലാണ് വിജയം നേടിയത്. ഭരതനാട്യം കൂടാതെ യുപി വിഭാഗം മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിലും മത്സരിച്ചു. വ്യാസവിദ്യാനികേതന്‍ പെരുമ്പാവൂരിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
അമ്മ സൗമ്യ 1998 മുതല്‍ തുടര്‍ച്ചയായി കലാതിലകമായിരുന്നു. പെരുമ്പാവൂരില്‍ ‘സ്വാസ്തിക’ എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട്.
സദസിനെ നാദവിസ്മയത്തിലാക്കി ആദിത്യന്‍

സദസിനെ നാദവിസ്മയത്തിലാഴ്‌ത്തി യുപി വിഭാഗം തബല മത്സരത്തില്‍ ആദിത്യന്‍ പി.നായര്‍. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ ബാല വിഭാഗം വിദ്യാര്‍ത്ഥികളുടെ തബല മത്സരത്തിലാണ് കൈ വിരലുകള്‍ കൊണ്ട് ആദിത്യന്‍ മാന്ത്രിക ലോകം സൃഷ്ടിച്ചത്.
ആദ്യമായാണ് ആദിത്യന്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. കന്നിയംഗത്തില്‍ തന്നെ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ആദിത്യന്‍. മൂന്നുവര്‍ഷമായി തബല കലാകാരന്‍ ചെല്ലപ്പന്റെ ശിഷ്യനാണ്. ആറുവര്‍ഷമായി തബല പഠിക്കുന്നുണ്ട്.
ശ്രീസരസ്വതി വിദ്യാമന്ദിര്‍ കാരിക്കോടിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചെറുപ്പം മുതല്‍ തബലയോടുള്ള ആഗ്രഹം കൊണ്ടാണ് പഠിച്ചുതുടങ്ങിയത്, തുടര്‍ന്നും തബല ജീവിതത്തിന്റെ ഭാഗമാക്കാനാണ് താല്‍പര്യമെന്നും ആദിത്യന്‍ പറയുന്നു.
ലഹരിക്കെതിരെ വെള്ളിക്കുടയുമായി കങ്ങഴ വിവേകാനന്ദ വിദ്യാമന്ദിര്‍

ലഹരിയുടെ താളത്തിനനുസരിച്ച് ചുവടുവയ്‌ക്കുന്ന ഇന്നത്തെ യുവതലമുറയുടെ മാതാപിതാക്കള്‍ക്കുള്ള സന്ദേശവുമായിട്ടാണ് വെള്ളിക്കുട എന്ന നാടകം അരങ്ങിലെത്തിയത്. കോട്ടയം കങ്ങഴ വിവേകാനന്ദ വിദ്യാമന്ദിറിലെ എച്ച് എസ് വിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘വെള്ളക്കുട’ എന്ന മലയാളം നാടകം അവതരണത്തിലും ആശയത്തിലും മികച്ച അഭിപ്രായമാണ് നേടിയത്. മലയാളം നാടക മത്സരത്തില്‍ ഇവര്‍ ഒന്നാം സ്ഥാനം കരസ്ഥാമാക്കി. 10 പേരടങ്ങുന്ന ടീം 30 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകമാണ് അവതരിപ്പിച്ചത്.
ലഹരിയാണ് ഉപയോഗിക്കുന്നതെന്ന് പോലും അറിയാതെയാണ് പല വിദ്യാര്‍ത്ഥികളും ലഹരി ഉപയോഗിക്കുന്നത്. ലഹരി ഉപയോഗത്തിലൂടെ മാനസികരോഗിയായി മാറുന്ന വിദ്യാര്‍ത്ഥി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതാണ് പ്രമേയം. ഇതില്‍ ചില മാതാപിതാക്കള്‍ക്കുള്ള പങ്കിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ തുടക്കം മുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് അമിത ലഹരി ഉപയോഗത്തില്‍ നിന്നും മുക്തിനേടാമെന്ന സന്ദേശമാണ് നാടകത്തിലൂടെ നല്‍കിയത്.
മണ്ണറിഞ്ഞ് പണിയെടുത്ത മനുഷ്യന്റെ ജീവിത സംഗീതവുമായി നാടന്‍പാട്ട് മത്സരം

മണ്ണറിഞ്ഞ് പണിയെടുത്ത മനുഷ്യന്റെ ജീവിതസംഗീതവും ഓര്‍മകളും പുതുക്കിക്കൊണ്ട് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലാമേളയിലെ നാടന്‍പാട്ട് വേദി ശ്രദ്ധേയമായി. മറന്നു തുടങ്ങിയ നാട്ടറിവുകളുടെ സംഗീതലോകത്തേക്കാണ് കുട്ടികള്‍ കൂട്ടിക്കൊണ്ടുപോയത്. പുള്ളുവന്‍ പാട്ടിന്റെ ഈണത്തോടൊപ്പം പാടത്ത് പണിയെടുക്കുന്ന സാധാരണക്കാരുടെ ജീവിതത്തിന്റെയും പ്രയാസങ്ങളുടെയും ഓര്‍മ പുതുക്കുന്ന അവതരണങ്ങളായിരുന്നു നാടന്‍ പാട്ട് മത്സര വേദിയില്‍. നിറഞ്ഞ സദസിന്റെ കൈയ്യടികള്‍ കൂടി ആയപ്പോള്‍ മത്സരാവതരണങ്ങള്‍ ആവേശകരമായി. ബാല, കിഷോര്‍, തരുണ എന്നീ വിഭാഗങ്ങളിലായി 20-ഓളം സ്‌കൂളുകളാണ് പങ്കെടുത്തത്.

മൂക്കുതല, മലപ്പുറം

















Discussion about this post