കോഴിക്കോട്: സങ്കുചിത മതരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റത്തെ ദേശീയ കാഴ്ചപ്പാടോടെ പ്രതിരോധിക്കുന്നതില്‍ ഭാരതീയ വിചാരകേന്ദ്രം വഹിച്ച പങ്ക് നിസ്തുലമാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭാരതീയ വിചാരകേന്ദ്രം 43 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ ചുറ്റുപാടും നടക്കുന്ന വിഷയങ്ങളെ അവധാനതയോടെ കാണുകയും ധ്യാനനിമഗ്നമായഅസ്വസ്ഥതയോടെ നിരീക്ഷിക്കുകയും കേരളീയ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യാനുള്ള കഴിവ് പി. പരമേശ്വരനില്‍ നിന്ന് ഭാവി തലമുറ കണ്ടുപഠിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ബഹുമാനത്തോടെയുള്ള സംവാദം ആശയങ്ങളെ പരസ്പരം മനസിലാക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും നമുക്ക് നഷ്ടപ്പെടുന്നത് അത്തരം സംവാദങ്ങളാണെനും നന്ദകുമാര്‍ പറഞ്ഞു. പ്രതിനിധിസഭയില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു വാര്‍ഷിക റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ ആര്‍. രാജീവ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രാവിലെ നടന്ന സംസ്ഥാന സമിതി യോഗം വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് ദക്ഷിണ ക്ഷേത്രീയ സംയോജകന്‍ എസ്. വിശ്വനാഥന്‍ സംസാരിച്ചു. രാജ്യത്തുടനീളം ദേശീയ ചിന്താധാരയ്‌ക്ക് അനുകൂലമായി ധാരാളം ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അവരില്‍ പഠന ഗവേഷണ രംഗത്ത് താത്പര്യമുള്ളവരെ വിചാരകേന്ദ്രത്തിലേക്ക് ആകര്‍ഷിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളും പരിപാടികളും ആവിഷ്‌കരിക്കണമെന്ന് ആര്‍. സഞ്ജയന്‍ പറഞ്ഞു.
സംസ്ഥാന വാര്‍ഷിക സമ്മേളനം ഇന്ന് രാവിലെ 10 ന് തളി ജൂബിലി ഹാളില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ഉണരുന്ന ഭാരതവും പുതിയ ലോകക്രമവും ഭൗമ രാഷ്‌ട്രീയ പരിപ്രേക്ഷ്യത്തില്‍’ എന്ന വിഷയം കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വിസി ഡോ. ജി. ഗോപകുമാര്‍ അവതരിപ്പിക്കും. 2 ന് ‘കുടുംബ മൂല്യങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ എന്ന വിഷയം തിരുവനന്തപുരം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കൊച്ചുത്രേസ്യ അവതരിപ്പിക്കും. വൈകുന്നേരം നാല് മണിക്ക് ‘വന്ദേമാതരം @150- ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ദേശീയ ഏകതാമന്ത്രം’ എന്ന വിഷയം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അവതരിപ്പിക്കും. 6.30ന് കലാസന്ധ്യ.


















Discussion about this post