തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവ സ്വർണക്കപ്പ് കണ്ണൂരിന്. നിലവിലെ ചാമ്പ്യൻമാരായ തൃശൂർ രണ്ടാം സ്ഥാനത്ത്. 1023 പോയിന്റ് നേടിയാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്. 1018 പോയിന്റ് നേടിയാണ് ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത്. 1013 പോയിന്റ് നേടി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്.
കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചുകൊണ്ടാണ് കണ്ണൂരിന്റെ കിരീടനേട്ടം. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായപ്പോൾ, വാശിയേറിയ മത്സരത്തിനൊടുവിൽ തൃശൂർ റണ്ണറപ്പുകളായി.
വൈകിട്ട് നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മോഹൻലാൽ ആണ് ചടങ്ങിൽ മുഖ്യാതിഥി.
















Discussion about this post