തിരുനാവായ: ഹിന്ദു സമാജത്തിന്റെ ഏകീകരണവും ആവേശകരമായ ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ് തിരുനാവായയില്‍ കണ്ടതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. മഹാമാഘ മഹോത്സവത്തിന്റെ സമാപനത്തിന് ശേഷം സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന മഹാശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനം ജീവിത ലക്ഷ്യമാക്കിയവരാണ് സേവാഭാരതി പ്രവര്‍ത്തകര്‍. അവരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മഹാമാഘ മഹോത്സവത്തില്‍ എത്തിയ ഭക്തര്‍ ഉടനീളം അനുഭവിച്ചു. ഒരു ഭേദഭാവവുമില്ലാതെ സമൂഹത്തിന്റെ എല്ലാ വിഭാഗം ആളുകളും ഒരുമിച്ചുകൂടിയ ഉത്സവമാണ് നടന്നത്. ആദ്ധ്യാത്മിക അന്തരീക്ഷത്തില്‍ ഭക്തര്‍ക്ക് ഒരു പ്രയാസവും വരുത്താതെ നിളയില്‍ ആറാടി മനശുദ്ധിവരുത്തി മടങ്ങാനായതിലും ഒരു അനിഷ്ട സംഭവവും നടക്കാത്തതിലും സേവാഭാരതിയുടെ പങ്ക് വളരെ വലുതാണ്. പ്രകൃതിയെ മലിനമാക്കരുതെന്ന് ചിന്തിക്കുകയും അതിന് വേണ്ടി കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് സനാതന ധര്‍മത്തിനുള്ളതെന്നും സേതുമാധവന്‍ പറഞ്ഞു.

















Discussion about this post