കോട്ടയം: മൂന്ന് ദിവസമായി കോട്ടയത്ത് നടന്ന എബിവിപി സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചു. സമാപന സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷനേയും സംസ്ഥാന സെക്രട്ടറിയേയും സമ്മേളനത്തിന്റെ ആദ്യദിനം തെരഞ്ഞെടുത്തിരുന്നു. മറ്റ് സംസ്ഥാന ഭാരവാഹികളെ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍ പ്രഖ്യാപിച്ചു.
സംസ്ഥാന സംഘടന സെക്രട്ടറിയായി എന്‍.സി.ടി. ശ്രീഹരി തുടരും. ഉപാധ്യക്ഷന്മരായി അരുണ്‍ മോഹന്‍ മാസ്റ്റര്‍ (പത്തനംതിട്ട) ഡോ. സി.വി.ആദര്‍ശ് രവി (പാലക്കാട്), ഗോപീകൃഷ്ണ.ആര്‍ (ആലപ്പുഴ) എന്നിവരേയും സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായി എം. ആര്യാലക്ഷ്മി (കാസര്‍കോട്) കെ.ജി. ഗോകുല്‍ കൃഷ്ണ (പത്തനംതിട്ട), അശ്വതി.ആര്‍ (തൃശൂര്‍), അതുല്‍ ദാസ് (കോഴിക്കോട്), യദു കൃഷ്ണന്‍ (കൊല്ലം) എന്നിവരെയും സംസ്ഥാന ഓഫീസ് സെക്രട്ടറിയായി പി. അശ്വിനെയും തെരഞ്ഞെടുത്തു. സംസ്ഥാന ട്രഷററായി രഞ്ജിത് കൃഷ്ണന്‍ തുടരും.
കോട്ടയം ജില്ലയിലെ പൂര്‍വകാല പ്രവര്‍ത്തകരുടെ സംഗമവും സമ്മേളനത്തിന്റെ സമാപനത്തില്‍ നടന്നു.
















Discussion about this post