തിരുവനന്തപുരം: ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിലേക്ക് ഭക്തര്‍ നടത്തുന്ന ആചാരപരമായ ശിവാലയ ഓട്ടത്തിന് ഇന്ന് വൈകിട്ട് തുടക്കമാകും. മാര്‍ത്താണഡത്തിന് സമീപണ്ടം മുഞ്ചിറ തിരുമല ശിവ ക്ഷേത്രത്തില്‍ നിന്നാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. ഇന്ന് വൈകിട്ടോടെ ഭക്തര്‍ കാല്‍നടയായി ശിവാലയ ഓട്ടം ആരംഭിക്കും. ഒരു രാത്രിയും പകലും കൊണ്ട് കാല്‍നടയായി ഗോവിന്ദ ഗോപാല സ്തുതികള്‍ ഉച്ചരിച്ച് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. തിരുനാട്ടലം ശിവ ക്ഷേത്രം വരെയാണ് ശിവാലയ ഓട്ടം.
നാളെയാണ് മഹാശിവരാത്രി. ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ ഉറക്കമൊഴിഞ്ഞ് വ്രതം നോറ്റ് പരമശിവനെ പ്രാര്‍ത്ഥിക്കുന്ന വിശേഷ ദിനത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി.
കുംഭമാസത്തിലെ കൃഷ്ണപക്ഷ നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി നാളില്‍ നടത്തുന്ന യാമ പൂജ വളരെ സവിശേഷമായതാണ്. ശിവരാത്രി നാളില്‍ രാത്രിയില്‍ അഞ്ചു യാമ പൂജകള്‍ ഉണ്ട്. രാത്രി എട്ടര, പതിലൊന്ന്, രാവിലെ ഒന്നര, നാല്, ആറ് എന്നീ സമയങ്ങളിലാണ് യാമപൂജ നടക്കുന്നത്. ഈ അഞ്ചു യാമ പൂജകളില്‍ പങ്കെടുക്കുന്നത് ആയിരം പ്രദോഷം അനുഷ്ഠിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. വ്രതം അനുഷ്ഠിക്കുന്നവര്‍ അഖണ്ഡ നാമ ജപത്തോടെ ക്ഷേത്രങ്ങളില്‍ ഉറക്കമിളയ്‌ക്കുന്നത് പതിവാണ്. ക്ഷേത്ര സന്നിധിയില്‍ നിന്നുള്ള ജപത്തിന് ഇരട്ടി ഫലം ലഭിക്കും.















Discussion about this post