VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

VSK Desk by VSK Desk
14 February, 2026
in കേരളം
ShareTweetSendTelegram

തൃശൂര്‍: തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂരില്‍ നടക്കുന്ന ദേശീയ അമച്വര്‍ നാടകോത്സവത്തിനും കലാസാധകസംഗമത്തിനും 15ന് വൈകിട്ട് തുടക്കമാകും. നാല് ദിവസങ്ങളിലായി റീജണല്‍ തിയേറ്ററില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നാല് നാടകങ്ങള്‍ അരങ്ങേറും. കലാസാധകസംഗമത്തിന്റെ ഭാഗമായി ക്ലാസിക് കലാരൂപങ്ങള്‍, നാടന്‍കലകള്‍, അനുഷ്ഠാനകലകള്‍ എന്നിവയുടെ അവതരണവും ഈ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാസാധകരെ ആദരിക്കുന്ന ആദരണസഭയും സംഘടിപ്പിക്കും.

സംഗീതസായാഹ്നം, വാദ്യവിരുന്ന് തുടങ്ങിയ പരിപാടികളും സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും. നാളെ വൈകിട്ട് 4ന് കേളിയോടെ പരിപാടികള്‍ ആരംഭിക്കും. 4.30ന് അഷ്ടനാഗക്കളം, തുടര്‍ന്ന് 5ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. നാടകരംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി സി.എല്‍. ജോസ്, ഇ.ടി. വര്‍ഗീസ് രംഗചേതന എന്നിവരെ ആദരിക്കും. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ വീണ ശര്‍മ മുഖ്യാതിഥിയാകും. ഉദ്ഘാടന ദിവസം ഗിരീഷ് കര്‍ണാട് രചിച്ച് ബി.വി. കാരന്ത് സംവിധാനം ചെയ്ത നാടകം ഹയവദന അരങ്ങേറും.

രണ്ടാം ദിനമായ 16 ന് വൈകിട്ട് 4 ന് നാടന്‍ കലയായ കണ്യാര്‍കളി അവതരിപ്പിക്കും. തുടര്‍ന്ന് 5 ന് കലാണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, നടനകൈരളി വേണുജി, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, സദനം കൃഷ്ണന്‍കുട്ടി, കലാനിലയം രാഘവന്‍, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം സംഗീത പ്രസാദ് എന്നിവരെ ആദരിക്കും. 5.30 ന് കലാമണ്ഡലം ഹരികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളി, 6.30 ന് ഗോവന്‍ നാടോടി ഗോത്രനാടകം അജ്ഞാത കഥ എന്നിവ അരങ്ങേറും.

17ന് വൈകിട്ട് 4 ന് ഫോക്‌ലോര്‍ ആയ കോതാമൂരിയാട്ടം നടക്കും. 5 ന് ഔസേപ്പച്ചന്‍, വിദ്യാധരന്‍ മാസ്റ്റര്‍, മോഹന്‍ സിത്താര, എ. അനന്തപത്മനാഭന്‍, പ്രദീപ് സോമസുന്ദരം, അനൂപ് ശങ്കര്‍, തൃശൂര്‍ എച്ച്. ഗണേശ്, ജ്യോതിദാസ് ഗുരുവായൂര്‍ എന്നിവരെ ആദരിക്കും. 5.30 ന് തൃശൂര്‍ രവിവര്‍മയും സംഘവും ജയചന്ദ്ര ഗീതങ്ങള്‍ അവതരിപ്പിക്കും. 6.30ന് തമിഴ് നാടകം യാക്കൈകളരി അരങ്ങേറും.

18ന് വൈകിട്ട് 4 ന് പൂതനും തിറയും അവതരിപ്പിക്കും. 5 ന് മേളം കലാകാരന്മാരായ പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കിഴക്കൂട്ട് അനിയന്‍ മാരാര്‍, ചെറുശ്ശേരി കുട്ടന്‍ മാരാര്‍, പരക്കാട് തങ്കപ്പന്‍ മാരാര്‍, പെരുവനം സതീശന്‍, കേളത്ത് കുട്ടപ്പന്‍, ശങ്കരംകുളങ്ങര രാധാകൃഷ്ണന്‍, വെളപ്പായ നന്ദന്‍, തിരുവില്വാമല ഹരി എന്നിവരെ ആദരിക്കും. വൈകിട്ട് 5.30ന് കലാമണ്ഡലം വിവേക് ചന്ദ്രന്‍ പഞ്ചതായമ്പക അവതരിപ്പിക്കും. 6.30ന് സമാപന നാടകമായി ആന്റണ്‍ ചെക്കോവിന്റെ ചെറിത്തോട്ടം അരങ്ങേറും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. വടക്കുമ്പാട് നാരായണന്‍, തപസ്യ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടിപി. സുധാകരന്‍, സ്വാഗതസംഘം ജന. കണ്‍വീനര്‍ സി.സി. സുരേഷ്, ജോ. കണ്‍വീനര്‍ മുരളി കോളങ്ങാട്ട്, നാടക സംവിധായകന്‍ ശശി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ലോകത്തെ നയിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്: ഡോ. മോഹൻ ഭാഗവത്

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies