തൊടുപുഴ: പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറവും സംയുക്തമായി സ്‌നേഹാദരവ് സംഘടിപ്പിച്ചു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു.
സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം (എസ്‌ജെഎഫ്‌കെ) ജില്ലാ പ്രസിഡന്റ് ശശിധരന്‍ കണ്ടത്തില്‍ അനുമോദന പ്രസംഗം നടത്തി. എസ്‌ജെഎഫ്‌കെയ്‌ക്കു വേണ്ടി ജില്ല വൈസ് പ്രസിഡന്റ് റ്റി.സി.മാത്യു ഉപഹാരം കൈമാറി. പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് എം.എന്‍.സുരേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.
എസ്‌ജെഎഫ്‌കെ സംസ്ഥാന ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ എം.കെ.പുരുഷോത്തമന്‍, ഇടുക്കി പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് പി.കെ.ലത്തീഫ്, കമ്മിറ്റിയംഗം ഷിയാമി എന്നിവര്‍ പ്രസംഗിച്ചു. പി.നാരായണന്‍ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ സ്വാഗതവും എസ്‌ജെഎഫ്‌കെ ജില്ലാ സെക്രട്ടറി എം.ജെ.ബാബു നന്ദിയും പറഞ്ഞു.













Discussion about this post