കൊച്ചി: കാശി വിശ്വനാഥ ശിവലിംഗം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ സ്ഥാപിച്ചു. ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള പേരാല്‍ത്തറയിലാണ് കാശിയില്‍ നിന്ന് കൊണ്ടുവന്ന കാശീനാഥന്റെ ചൈതന്യം ഉള്ള ശിവലിംഗം സ്ഥാപിച്ചത്. കുമ്മനം രാജശേഖരന്‍, പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ശിവലിംഗം സ്ഥാപിച്ച് കലശാഭിഷേകം നടത്തി.
തുടര്‍ന്ന് ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍, വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍, ട്രഷറര്‍ വി. ശ്രീകുമാര്‍, ക്ഷേത്രസമിതി വര്‍ക്കിങ് പ്രസിഡന്റ് കെ.എ.എസ്. പണിക്കര്‍, സെക്രട്ടറി കെ.പി. മാധവന്‍ കുട്ടി, ഡോ. പത്മകുമാര്‍, ജസ്റ്റിസ് രവീന്ദ്രന്‍ ക്ഷേത്ര സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ ശിവലിംഗത്തില്‍ അഭിഷേകം നടത്തി. വന്‍ ഭക്തജനത്തിരക്കാണ് ശിവലിംഗത്തില്‍ അഭിഷേകം നടത്താന്‍ അനുഭവപ്പെട്ടത്.













Discussion about this post