കൊച്ചി: പരിവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ ചരിത്രം രചിക്കുന്നത് ബാലഗോകുലമായിരിക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പാരമ്പര്യവും സംസ്‌കൃതിയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശക്തമായ ഭാരതമായി മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയ്ക്ക് അച്ചടക്കം, സമര്‍പ്പണബോധം എന്നിവ ബാലഗോകുലത്തിലൂടെ ലഭിക്കുന്നു. വികസിത ഭാരതത്തെ നയിക്കേണ്ടത് ഇന്നത്തെ യുവനേതൃത്വമാണ്. സനാതന മൂല്യമുള്ള നല്ലൊരു തലമുറയെ വളര്‍ത്തിയെടുക്കുവാനായി സനാതന ധര്‍മ്മം പിന്തുടരണം. നല്ലൊരു നാളേയ്ക്കായി കഠിനപരിശ്രമം ആവശ്യമാണ്. 2047ഓടെ രാജ്യം വികസിത ഭാരതം ആകുന്നതിന് നിങ്ങള്‍ സാക്ഷികളാകും. ഇത് ഒരു സമഗ്രവികസനമാണ്. രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ദേശീയഗാനമായ വന്ദേമാതരം വെറുമൊരു ഗാനം മാത്രമല്ല, ഒരു വേദമന്ത്രമാണ്. സ്വാതന്ത്ര്യത്തിന് പ്രചോദനമേകിയത് ആ വേദമന്ത്രമാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ കൂടി ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലത്തിലൂടെ ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കാന്‍ നമുക്ക് കഴിയുന്നു. പരമ്പരാഗതമായി കേരളത്തിന് കൈമാറിക്കിട്ടിയ ഒന്നാണ് ബാലഗോകുലം. തിന്മകളുടെ കറുത്ത പുകമാറ്റി കുട്ടിളെ ആനന്ദകരമാക്കി മുന്നേറാന്‍ ബാലഗോകുലം കാരണമായി. നമ്മുടെ കുട്ടികള്‍ അനാഥരല്ല എന്ന സമാശ്വാസം നല്കുന്നുവെന്നും രാഷ്ട്രത്തിന് കരുത്തായി ബാലഗോകുലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ബി. പ്രകാശ് ബാബു സ്വാഗതം പറഞ്ഞു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, തിരുവനന്തപുരം ജില്ലാ ബാലസമിതി അധ്യക്ഷന്‍ ആദിത്യന്‍, കാസര്‍കോട് ജില്ലാ ബാലസമിതി അധ്യക്ഷ തസ്‌മൈ പി.ആര്‍. എന്നിവര്‍ സംബന്ധിച്ചു.














Discussion about this post