കൊച്ചി: ‘എന്റെ രാഷ്ട്രം എന്നിലൂടെ ലോകത്തോട് സംവദിക്കട്ടെ’ എന്ന നയപ്രഖ്യാപനത്തോടെ എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബാല നേതൃശിബിരം സമാപിച്ചു. അമൃതഭാരതത്തിന് ആദര്‍ശബാല്യം എന്ന മന്ത്രത്തോടെ ബാലഗോകുലം സുവര്‍ണജയന്തി സമാപനത്തോടനുബന്ധിച്ചാണ് ‘സുവര്‍ണാമൃതം’ നേതൃശിബിരം സംഘടിപ്പിച്ചത്.
സുവര്‍ണം എന്നത് ബാലഗോകുലത്തിന്റെ അമ്പതാം വര്‍ഷത്തെയും അമൃതം എന്നത് ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്ദിയെയുമാണ് സൂചിപ്പിക്കുന്നത്. അത്തരത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്ദി വര്‍ഷത്തില്‍ ഭാരതത്തെ ഏറ്റവും പ്രധാനപ്പെട്ട വൈഭവപൂര്‍ണമായ ഒരു രാഷ്ട്രമാക്കുന്ന ദൗത്യം ബാലസമൂഹം ഏറ്റെടുക്കുന്നു. 21 വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന ആ ഉജ്ജ്വലമായ മുഹൂര്‍ത്തത്തിന് വേണ്ടിയുള്ള തയാറെടുപ്പാണ് ഈ നേതൃശിബിരത്തിലൂടെ ആരംഭിക്കുന്നതെന്നും ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു.
സ്വയം വളര്‍ന്ന് രാഷ്ട്രത്തെ മെച്ചപ്പെടുത്തുക എന്ന സന്ദേശമാണ് കുട്ടികള്‍ രണ്ടുദിവസത്തെ പാഠശാലകളില്‍ നിന്ന് ഗ്രഹിച്ചിട്ടുള്ളത്. ആചരണം, അതിജീവനം, ആയോജന, ആത്മനിര്‍ഭരം എന്നീ ചതുര്‍മാനങ്ങളുള്ള ഒരു കാര്യപദ്ധതിയിലൂടെ സ്വയം വികസിക്കാനും അതുവഴി രാഷ്ട്രത്തെ മുന്നോട്ട് നയിക്കാനുമുള്ള പ്രേരണ കുട്ടികള്‍ക്ക് ലഭിക്കും. 2047 ല്‍ ഭാരതത്തെ നയിക്കാന്‍ ഇന്നത്തെ തലമുറയെ പ്രാപ്തരാക്കുവാനുള്ള ശ്രമവും ഇന്നത്തെ ബാല്യമാണ് നാളത്തെ രാഷ്ട്രത്തിന്റെ നേതൃത്വം എന്ന സങ്കല്‍പ്പത്തിന് വേദിയൊരുക്കുക യാണ് ബാലഗോകുലം ചെയ്യുന്നത്.
കല, സാഹിത്യം, കായികം, യോഗ, ഗീതാധ്യായനം, സംവാദങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച ശിബിരത്തില്‍ ഇന്നലെ അഭിരുചി പരിപാടിയില്‍ ഡോ. പി. പ്രസാദ്കൃഷ്ണ, പി. ബാലചന്ദ്രന്‍, രചന നാരായണന്‍കുട്ടി, സിപ്പി പള്ളിപ്പുറം, എം.എം. ബഷീര്‍, കലാധരന്‍ മാസ്റ്റര്‍, അഡ്വ. ജയസൂര്യ, ടി.എസ്. രാധാകൃഷ്ണന്‍ സംഗീതം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കേരളത്തിലെ ഐക്യൂ മനുഷ്യന്‍ എന്നറിയപ്പെടുന്ന ഗണിത പരിശീലകന്‍ അജി ആര്‍. പ്രാചീന ഭാരത പ്രബന്ധങ്ങളെകുറിച്ചും പാരമ്പര്യത്തിന്റെ വിശാലതയെക്കുറിച്ചും സംസാരിച്ചു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post