തിരുവനനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ 2022 മുതൽ, നാഷനൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ (എൻ.എസ്.പി.സി) ദേശവ്യാപകമായി നടന്നു വരുന്നു. പ്രധാനമായും വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവൽക്കരണവും പരിസ്ഥിതി പ്രവർത്തനങ്ങളിൽ സാമൂഹ്യ പങ്കാളിത്തവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത കോമ്പറ്റീഷൻ നടന്നു വരുന്നത്. ” വിത്തു നട്ട് വൃക്ഷമാക്കാം” എന്നതാണ് ഈ വർഷത്തെ പ്രമേയം. ജൂലായ് 15 മുതൽ സെപ്തംബർ 15 വരെ നടക്കുന്ന ഈ മത്സരരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. പ്രൈമറി ക്ലാസുകൾ മുതൽ അഞ്ച് തലങ്ങളിലായിട്ടാണ് ഈ മത്സരം നടന്നു വരുന്നത്.
നാഷനൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ്റെ സംസ്ഥാന തല ഉദ്ഘാടനം ബഹു:കേരള ഗവർണ്ണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക് ഭവനിൽ വച്ച് നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന ഈ സദുദ്യമത്തിന് എല്ലാ വിജയാശംസകളും അദ്ദേഹം നേരുകയുണ്ടായി. കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും കലാലയങ്ങളും ഈ ഓൺലൈൻ ക്വിസ് കോമ്പറ്റീഷനിൽ പങ്കെടുക്കണമെന്ന്, കേരളത്തിലെ വിവിധ സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി. എൻ. എസ്.പി.സി. ദേശീയ സഹ സംവിധായകൻ ഡോ: ഡബ്ലൂ . ജി. പ്രസന്നകുമാർ, സംസ്ഥാന സംയോജക് എ.കെ.സനൻ, അഡ്വ: പിമനോഹർ, പി. എസ് ജ്യോതിഷ്, കെ.എ. അജിത് എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം ശാസ്തമംഗലം ശ്രീ ശാരദാ കോളേജ് ഓഫ് നഴ്സിംഗ്, കേരള ജൈവവൈവിധ്യ ബോർഡ് ആസ്ഥാനം, തിരുവനന്തപുരം നഗരസഭാ കാര്യാലയം, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി, എറണാകുളം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, കോട്ടയം സി.എം.എസ് കോളേജ്, കെ. ജി. കോളേജ് പാമ്പാടി എന്നിവിടങ്ങളിലും ഉദ്ഘാടനവും പോസ്റ്റർ റിലീസിംഗും നടന്നു. കേരള ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ: എ. അനിൽകുമാർ, തിരുവനന്തപുരം മേയർ അഡ്വ: വി.വി. രാജേഷ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഡോ :എം.എസ്. ഫൈസൽഖാൻ, ശാസ്തമംഗലം ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി മോക്ഷ വ്രതാനന്ദ, രാജഗിരി കോളേജ് പ്രിൻസിപ്പൽ ഡോ: സാജു, കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ: അഞ്ജു എന്നിവരും വിവിധ പരിപാടികളിൽ സംസാരിച്ചു. അതോടൊപ്പം, കേരളത്തിലെ വിവിധ ജില്ലകളിലും ജൂലായ് 15 ന് എൻ എസ്.പി.സി യുടെ തുടക്കമായി.













Discussion about this post