തിരുവനന്തപുരം: ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത് (53) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
വെള്ളറട സ്വദേശിയായ ജി.കെ. അജിത് നിലവിൽ വട്ടിയൂർക്കാവിലായിരുന്നു താമസം. സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഏറെക്കാലമായി അർബുദ ചികിത്സയിലായിരുന്നു. ബി .എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്ആർടിസി (KST Employees Sangh), ഹിന്ദുസ്ഥാൻ ലാറ്റക്സ് എംപ്ലോയീസ് സംഘ്, HLES (BMS) യൂണിയൻ പ്രസിഡൻ്റുമായിരുന്നു.
ജി.കെ. അജിത്തിന്റെ ഭൗതികദേഹം നിലവിൽ തിരുവനന്തപുരം ആർ.സി.സിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊതുദർശനത്തിന് ശേഷം സംസ്കാരം നാളെ നടക്കും.














Discussion about this post