ആലുവ : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി പരിപാടികളുടെ ഭാഗമായി ആർ.എസ്.എസ് ആലുവ ജില്ലയുടെ നേതൃത്വത്തിൽ യുവ സംഗമം സംഘടിപ്പിച്ചു. ആർ.എസ്.എസ് ജില്ല സംഘചാലക് റിട്ട. ജഡ്ജ് സുന്ദരം ഗോവിന്ദ് അവർകൾ ദേശീയ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച യുവ സംഗമത്തിൽ നിരവധി യുവതി യുവാക്കൾ പങ്കെടുത്തു. സംഗമത്തിൽ ദേശീയ അന്തർദേശീയ പഞ്ചഗുസ്തി ചാമ്പ്യൻ ശ്രീ ജോബി മാത്യു, പ്രസിദ്ധ സാഹിത്യകാരി പ്രശാന്തി ചൊവ്വര എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.
അതിയായ ആഗ്രഹം അതിനെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് അതിലേക്ക് എത്താൻ കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കുമെന്ന് ശ്രീ ജോബി മാത്യു യുവാക്കളുമായി സംവദിക്കവേ പറഞ്ഞു. അറുപത് ശതമാനം ശാരീരിക പരിമിധിയുള്ള ശ്രീ ജോബി മാത്യു തന്റെ ജീവിതത്തിൽ നേടിയ വിജയങ്ങളെ വിശദീകരിച്ചത് യുവാക്കൾക്ക് പ്രചോദനമായി. പുരാണങ്ങളുടേയും ഇതിഹാസങ്ങളുടേയും സന്ദേശം യുവതലമു റ പ്രേരണയായെടുക്കണമെന്ന് ശ്രീമതി പ്രശാന്തി ചൊവ്വര യുവാക്കളോട് ആഹ്വാനം ചെയ്തു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവപ്രതിഭകളെ യുവസംഗമം ആദരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരളത്തിന്റെ പ്രാന്ത സഹകാര്യവാഹ് കെ ബി ശ്രീകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.



















Discussion about this post