VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

VSK Desk by VSK Desk
9 September, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ് മത്സരമായ ‘മെയ്‌സ് 8.0’-ന്റെ സോണൽ മത്സരം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ സെപ്റ്റംബർ ഏഴിന് നടന്നു.

സ്വദേശി സയൻസ് മൂവ്മെന്റും പ്രമുഖ എൻജിനീയറിങ് പരിശീലന സ്ഥാപനമായ സിവിലിയൻസും സംയുക്തമായി എ.ഐ.സി.ടി.ഇ., എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലെ വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്.

21 കോളേജുകളിൽനിന്നുള്ള 154 ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ ആലപ്പുഴ കാർമൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ റിഹാന എ., അരവിന്ദ് രവി എ. എന്നിവർ ഒന്നാം സ്ഥാനം നേടി. കുസാറ്റിലെ റസൽ, ധനരാജ് എന്നിവർ രണ്ടാം സ്ഥാനവും വിഘ്നേഷ് എ., മനസ്‌കൃഷ്ണ കെ.എസ്. എന്നിവർ മൂന്നാം സ്ഥാനവും മുനീസ്, ഷിബിൽ എന്നിവർ നാലാം സ്ഥാനവും അനന്തു സി. രാജൻ, ഓസ്റ്റിൻ സി. ജേക്കബ് എന്നിവർ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടിയ ടീമുകൾ സെപ്റ്റംബർ 17-ന് തിരുവനന്തപുരം എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ നടക്കുന്ന ‘മെയ്‌സ് 8.0’ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി.

കുസാറ്റിലെ മത്സരത്തിനു പിന്നാലെ സെപ്റ്റംബർ ഒമ്പതിന് പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലും സെപ്റ്റംബർ 11-ന് കണ്ണൂർ ഗവൺമെന്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലും സെപ്റ്റംബർ 14-ന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലും മറ്റു സോണൽ മത്സരങ്ങൾ നടക്കും.

വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ ആർക്കിടെക്ട് പി.എ. വിവേകാനന്ദ പൈ, പ്രിവലന്റ് എ.ഐ. സഹസ്ഥാപകനും സി.ഒ.ഒയുമായ എൻജിനീയർ അരുൺ എസ്. രാജ്, കുസാറ്റ് സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ജോബ് തോമസ്, കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഫാക്ട് ചെയർ പ്രൊഫസറും ഐ.എസ്.ടി.ഇ. ആജീവനാന്ത അംഗവും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ദേശീയ കൗൺസിൽ അംഗവുമായ ഡോ. ജി. മധു, ഐ.ജി.എസ്. കൊച്ചി ചാപ്റ്റർ വൈസ് ചെയർപേഴ്സൺ ഡോ. ശോഭ സൈറസ്, വിജ്ഞാന ഭാരതി ദക്ഷിണേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ശ്രീ അബ്ഗ ആർ., സിവിലിയൻസ് ജനറൽ മാനേജർ എൻജിനീയർ രേവിത് സി.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

Load More

പുതിയ വാര്‍ത്തകള്‍

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies