കോഴിക്കോട്: പതിനേഴാമത് എൻ.എൻ.കക്കാട് സാഹിത്യപുരസ്കാര (2026-27) ത്തിന് കൃതികൾ ക്ഷണിക്കുന്നു.
പതിനെട്ട് വയസ്സിന് താഴെയുള്ള എഴുത്തുകാരിൽ നിന്ന് പതിനേഴാമത് എൻ.എൻ.കക്കാട് സാഹിത്യ പുരസ്കാരത്തിനായി കൃതികൾ ക്ഷണിക്കുന്നു. സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഈ പുരസ്കാരത്തിന് ഏത് സാഹിത്യശാഖയും (കവിത, കഥ, ലേഖനം തുടങ്ങിയവ) പരിഗണിക്കും. 2024 ജനുവരിക്ക് ശേഷം പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിയതോ ആയ പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ സമർപ്പിക്കണം. മലയാള രചനകൾ മാത്രമേ പരിഗണിക്കൂ. 10001 രൂപയും, പ്രശസ്തിപത്രവും, ശില്പവും അടങ്ങുന്ന പുരസ്കാരം മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കൃതിയുടെ മൂന്നു കോപ്പികൾ 2026 നവംബർ 15-ന് മുമ്പ് കൺവീനർ, എൻ.എൻ.കക്കാട് സാഹിത്യ പുരസ്കാര സമിതി, കേശവസ്മൃതി, ചാലപ്പുറം, കോഴിക്കോട് 673002 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. എൻ.എൻ.കക്കാടിന്റെ ഓർമ്മദിവസമായ ജനുവരി 6ന് തിരുവല്ലയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരസമർപ്പണം നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – PH : 9387297178, 7994414444
ശ്രീലാസ്.കെ.കെ
കൺവീനർ
എൻ.എൻ.കക്കാട് സാഹിത്യപുരസ്കാര സമിതി














