കൊച്ചി: ആര്‍എസ്എസ് സംഘശിക്ഷാ വര്‍ഗുകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളിലായാണ് വര്‍ഗുകള്‍ നടക്കുന്നത്. ഔപചാരിക ഉദ്ഘാടനം നാളെ നടക്കും. തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുന്ന ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് നാളെ രാവിലെ 9.55ന് റിട്ട.മേജര്‍ ജനറല്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വര്‍ഗില്‍ മെയ് 6, 7, 8, തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കും.
കോട്ടയം ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വര്‍ഗ് നാളെ രാവിലെ 9ന് എംജി സര്‍വ്വകലാശാലാ മുന്‍ വിസി ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷണന്‍ സംസാരിക്കും. എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടക്കുന്ന സംഘശിക്ഷാ വര്‍ഗിന് നാളെ രാവിലെ 10.30ന് വെളിയത്തുനാട് ചിന്മയാമിഷനിലെ ശാരദാനന്ദ സ്വാമി തിരി തെളിക്കും. ക്ഷേത്രീയ പ്രചാരക് പ്രമുഖ് ഒ.കെ. മോഹനന്‍ സംസാരിക്കും.
ചാലക്കുടി പോട്ട വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍സ്‌കൂളില്‍ നടക്കുന്ന സംഘശിക്ഷാവര്‍ഗ് കോസ്റ്റ്ഗാര്‍ഡ് റിട്ട. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ടി.പി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ക്ഷേത്രീയ വ്യവസ്ഥാപ്രമുഖ് കെ. വേണു പ്രഭാഷണം നടത്തും. വര്‍ഗുകള്‍ 22 ന് സമാപിക്കും. തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന വിശേഷ വര്‍ഗ് നാളെ തുടങ്ങി 16ന് വൈകിട്ട് സമാപിക്കും. നാളെ രാവിലെ 9.10ന് ചേരുന്ന ഉദ്ഘാടനസഭയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും.
Discussion about this post