കൊയിലാണ്ടി(കോഴിക്കോട്): രാഷ്ട്രവിരുദ്ധ ശക്തികളും തീവ്രവാദ സംഘടനകളും കേരളത്തിന്റെ തീരദേശത്തെ ലക്ഷ്യം വെയ്ക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ദേശദ്രോഹ ശക്തികളില്‍ നിന്ന് തീരദേശത്തെ സംരക്ഷിക്കുന്നതിലും ഭാരതത്തിന് സുരക്ഷ ഒരുക്കുന്നതിലും തീരദേശവാസികളായ മത്സ്യതൊഴിലാളി സമൂഹത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ തയാറാക്കിയ കെ വി. രാഘവന്‍ നഗറില്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ഇരുപതാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന വിധ്വംസക, രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും രാഷ്ട്രസുരക്ഷയില്‍ സമൂഹത്തിനുള്ള ഉത്തരവാദിത്വം സമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കാനുമുള്ള പ്രവര്‍ത്തനമാണ് സീമ ജാഗരണ്‍ മഞ്ച് ഭാരതം മുഴുവന്‍ നടത്തിവരുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സീമ ജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജക് പി. പ്രദീപന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ മുരളിധര്‍ ഗോപാല്‍ അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി. പ്രഹ്ലാദന്‍ സ്വാഗതവും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് നാട്ടിക നന്ദിയും പറഞ്ഞു.
മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരായ ഗിരീശന്‍ തയ്യില്‍, സുന്ദരന്‍ പുതിയാപ്പ എന്നിവരെ സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് പൊന്നാട അണിയിച്ച് ആദരിച്ചു. സ്വാഗതസംഘം രക്ഷാധികാരിമാരായ എന്‍.പി. രാധാകൃഷ്ണന്‍, ശ്രീനിവാസന്‍ മാറാട് എന്നിവര്‍ സംബന്ധിച്ചു.
Discussion about this post