പിറവം: ആത്മീയതയില്‍ മാത്രമല്ല, ശാസ്ത്രീയതയിലും ലോകത്തിന് വഴികാട്ടിയത് ഭാരതമാണെന്ന് വിജ്ഞാന്‍ഭാരതി ദേശീയ സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ. വെളിയനാട് ചിന്മയ വിശ്വവിദ്യാപീഠത്തില്‍ ആസാദി കാ അമൃതോത്സവത്തിന്‍റെ ഭാഗമായി സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ‘സ്വതന്ത്രതയും സയന്‍സും’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രയാവുന്നതിനും ഏറെ മുമ്പുതന്നെ സ്വദേശി സയന്‍സില്‍ ലോകത്തിന് തന്നെ മാതൃകയായിരുന്നു ഭാരതം. എല്ലാ മേഖലയിലും ശാസ്ത്ര പുരോഗതി കൈവരിച്ചിരുന്ന നാടാണിത്. വൈദേശിക ശക്തികള്‍ ഭാരതത്തെ ആക്രമിച്ച് അടക്കി ഭരിച്ചപ്പോള്‍ അതിനെല്ലാം നാശം സംഭവിച്ചു. സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ച് വര്‍ഷം പിന്നിട്ടിട്ടും സ്വദേശി ശാസത്ര രംഗത്ത് വേണ്ട അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞുപോയ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞില്ല.
സ്വാതന്ത്ര്യത്തിന്‍റെ അമൃതോത്സവം സ്വദേശിശാസത്രത്തെക്കുറിച്ചു യുവാക്കളെ ബോധവത്കരിക്കാനും അതിലൂടെ ആത്മനിര്‍ഭര ഭാരതം സൃഷ്ടിക്കാനും ഉള്ള അവസരമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പരിപാടിയില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വിവിധ വിഭാഗങ്ങളിലെ പ്രഗത്ഭരും പങ്കെടുത്തു.
Discussion about this post