പാലക്കാട്: ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും സ്മരണകള്‍ക്ക് മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍ അണിനിരന്ന ജനകീയ മുന്നേറ്റ റാലി മതഭീകരതയ്‌ക്കെതിരായ താക്കീതായി. നാലുവോട്ടിനുവേണ്ടി ഭീകരരോട് സന്ധിചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനുള്ള താക്കീതാണ് റാലിയില്‍ പങ്കെടുത്ത ജനസഞ്ചയമെന്ന് പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജക് ജെ.നന്ദകുമാര്‍ പറഞ്ഞു. രാഷ്ട്രരക്ഷാസമിതി റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരര്‍ക്ക് മുന്നില്‍ ഇരുമുന്നണികളും മുട്ടുമുടക്കുകയാണ്. മതഭീകരതയുടെ ന്യായീകരണത്തൊഴിലാളികളായി ഇക്കൂട്ടര്‍ മാറിയിരിക്കുന്നു. ഇന്റലിജന്‍സ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അന്വേഷിക്കുവാനോ, ഭീകരവാദികളെ തടവിലാക്കുവാനോ കഴിഞ്ഞില്ല. ഭരണത്തിലും പോലീസിലും മാധ്യമങ്ങളിലും ഭീകരവാദികള്‍ കടന്നുകയറിയിട്ടുണ്ട്. ഭാരതത്തെ തകര്‍ക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയ്ക്ക് പരിശീലനം നല്‍കുവാന്‍ പൊതുഖജനാവിലെ പണവും സഹായവും ലഭിക്കുന്നുവെന്നത് അത്യന്തം ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടെന്ന കൊടുംഭീകരരുടെ ‘നിഴല്‍കൊലയാളി’സംഘങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യലോകം ഭീകരര്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. സമാന അന്തരീക്ഷം കേരളത്തിലും നടപ്പാക്കാനുള്ള നീക്കമാണ് ഭീകരവാദികള്‍ തുടങ്ങിയിട്ടുള്ളത്. ഇത് അവസാനിപ്പിച്ചില്ലെങ്കിലും അശാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ മറുപടി പറയേണ്ടിവരുമെന്നും നന്ദകുമാര്‍ പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തസഹസേവാപ്രമുഖ് യു.എന്‍.ഹരിദാസ്, നേതാക്കളായ എം.അരവിന്ദാക്ഷന്‍, അഡ്വ. ജയറാം, എന്‍. ശിവരാജന്‍, സി. കൃഷ്ണകുമാര്‍, ഇ. കൃഷ്ണദാസ്, സന്ദീപ് വാര്യര്‍, കെ.എം. ഹരിദാസ്, പ്രിയ അജയന്‍, വി. ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍, സലീം തെന്നിലാപുരം, സി. ബാലചന്ദ്രന്‍, യു.കൈലാസമണി, കെ.വിവേക്, എന്‍.ബി. അരുണ്‍, എം.എം. ഷാജി, പി.എന്‍. സുധാകരന്‍, എ.സി. ചെന്താമരാക്ഷന്‍, സി. മുരളീധരന്‍, കെ.ബി.രാമകൃഷ്ണന്‍, ആര്‍.ചന്ദ്രശേഖരന്‍, എം.പി. കൃഷ്ണകുമാര്‍, സി. രവീന്ദ്രന്‍ സംസാരിച്ചു.
Discussion about this post