തലശ്ശേരി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനചരിത്രം ഒന്നാം ഭാഗമായ സംഘ ചരിത്ര പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം അമൃതാനന്ദമായി മഠത്തിൽ ആർഎസ്എസ് പ്രാന്തപ്രചാരക് എ. വിനോദ് രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വക്കറ്റ് സി കെ ശ്രീനിവാസന് നൽകി പ്രകാശനം ചെയ്തു. ആർഎസ്എസ് കണ്ണൂർ വിഭാഗ് കാര്യവാഹ് കെ. ലോഗേഷ്, സഹപ്രാന്ത പ്രചാർ പ്രമുഖ്. ഒ. എം സജിത്ത് എന്നിവർ പങ്കെടുത്തു.
1942 ൽ കേരളത്തിൽ സംഘപ്രവർത്തനം ആരംഭിച്ചതു മുതൽ സംഘടനാവ്യവസ്ഥ അനുസരിച്ച് കേരളപ്രാന്തം രൂപീകൃതമായ 1964 വരെയുള്ള ചരിത്രത്തിൽ പ്രവർത്തനവികാസത്തിന്റെയും വ്യാപനത്തിന്റെയും സമാജപരിവർത്തനത്തിന്റെയും വസ്‌തുതാപരമായ വിവരണങ്ങളിലൂടെയാണ് ഈ ചരിത്രം കടന്നുപോകുന്നത്. സംഘപ്രയാണത്തിൻ്റെ തുടക്കംമുതലുള്ള എല്ലാ ഘടകങ്ങളുടെയും വിശദാംശങ്ങൾ, ത്യാഗപൂർണമായ പ്രവർത്തനത്തിന്റെയും അവിസ്മരണീയമായ സംഭവങ്ങളുടെയും നാൾവഴികൾ,
വിജയദശമി ദിനത്തിൽ പുറത്തിറങ്ങുന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post