ജബല്‍പൂര്‍(മധ്യപ്രദേശ്): ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരില്‍ ഭിന്നതകളുടെ ചിന്താഗതികള്‍ പ്രചരിക്കുന്ന ഇക്കാലത്ത് വന്ദേമാതരത്തിന്റെ 150-#ാ#ം വര്‍ഷാചരണം ഏകതയുടെ മന്ത്രമായി മാറണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വന്ദേമാതര രചനയുടെ സാര്‍ധശതി വര്‍ഷത്തില്‍ ബങ്കിംചന്ദ്ര ചതോപാധ്യായയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയാണെന്ന് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കില്‍ നല്കിയ പ്രസ്താവനയില്‍ സര്‍കാര്യവാഹ് പറഞ്ഞു. സ്വ ആധാരിതമായ രാഷ്ടപുനര്‍നിര്‍മ്മാണത്തിലേര്‍പ്പെടുന്ന എല്ലാവരിലും പ്രേരണയുളവാക്കാന്‍ വന്ദേമാതര ആഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
വന്ദേമാതരത്തിന് നൂറ് വര്‍ഷം പിന്നിട്ട 1975ല്‍ ആഘോഷത്തിനായി വ്യാപകമായി സമിതികള്‍ രൂപീകരിച്ചെങ്കിലും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തോടെ അത് നടന്നില്ലെന്ന് ദത്താത്രേയ ഹൊസബാളെ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഒരു സ്വാതന്ത്ര്യസമരകാലത്ത് ആവേശമായി പിറന്നുവീണ വന്ദേമാതരം നൂറ്റാണ്ട് പിന്നിട്ട വേളയില്‍ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് (അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിന്) ആവേശമായി എന്ന് അദ്ദേഹം പറഞ്ഞു.വന്ദേമാതരം എന്നത് ദേശഭക്തിഗീതം മാത്രമല്ല, രാഷ്ട്രാത്മാവിന്റെ മന്ത്രം കൂടിയാണ്. മഹര്‍ഷി അരവിന്ദനും മഹാകവി സുബ്രഹ്മണ്യഭാരതിയും ലാല ലജ്പത്‌റായിയുമടക്കമുള്ള മഹാത്മാക്കള്‍ അവരുടെ പ്രസിദ്ധീകരണങ്ങളുടെ തുടക്കത്തില്‍ വന്ദേമാതരഗീതം ചേര്‍ത്തത് അതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാട്ടുന്നത്. രചനയുടെ 150 വര്‍ഷം പിന്നിടുമ്പോഴും സമ്പൂര്‍ണസമാജത്തിലും രാഷ്ട്രഭക്തി ഉണര്‍ത്താനുള്ള കരുത്ത് വന്ദേമാതരത്തിന്റെ ദിവ്യപ്രഭാവത്തിനുണ്ടെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.














Discussion about this post