തൃശൂര്‍: പ്രകൃതി സംരക്ഷണ ദൗത്യവുമായി സേവാഭാരതി. പരിസ്ഥിതി സംരക്ഷണത്തിലൂടെ സാമ്പത്തിക ശാക്തീകരണം എന്ന ആശയത്തിലൂന്നി ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ കര്‍ഷകദിനമായ ഓഗസ്റ്റ് 17 വരെ ഒരുകോടി ഫലവൃക്ഷ/ പച്ചക്കറി തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനാണ് സേവാഭാരതി ലക്ഷ്യമിടുന്നത്. കേരളമൊട്ടാകെ ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കാളികളാക്കിയാണ് ഒരു കോടി തൈകള്‍ വച്ചുപിടിപ്പിക്കുന്നത്. ഇതിനായി ഈ മാസം 20ന് വീടുകള്‍ കേന്ദ്രീകരിച്ച് ഫലവൃക്ഷ/ പച്ചക്കറി തൈകളുടെ വിത്തുകള്‍ ശേഖരിക്കും. സ്ഥലലഭ്യതയ്ക്കനുസരിച്ച് നഴ്‌സറികള്‍ തയ്യാറാക്കി വിത്തുപാകി മുളപ്പിക്കും. പരിസ്ഥിതി ദിനത്തില്‍ പ്രമുഖ വ്യക്തികളെ സംഘടിപ്പിച്ച് വൃക്ഷത്തൈ നടും. മാതൃസമിതിയുടെ നേതൃത്വത്തില്‍ അടുക്കള തോട്ടങ്ങള്‍ സജ്ജീകരിക്കും. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നാടിനായി ഒരു തൈ സമര്‍പ്പിക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും തൈകള്‍ സജ്ജീകരിക്കും. ഓഗസ്റ്റ് 17ന് കേരളത്തിലങ്ങോളമിങ്ങോളം കര്‍ഷകരെ ആദരിക്കും. കൊറോണ മൂലം താറുമാറായ സാമ്പത്തിക രംഗത്ത് സ്വാവലംബം കൊണ്ടുവരുന്നതിനായാണ് സേവാഭാരതി പരിസ്ഥിതി സംരക്ഷണത്തിലൂന്നി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post