കൊച്ചി: കേരളത്തില്‍ കോവിഡ് – 19 രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ.കെ.കെ. ബാലറാം ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞിരിക്കുന്നു, ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു. ഐ. സി. യു, ഓക്‌സിജന്‍ ബെഡ്ഡുകള്‍ എന്നിവ കിട്ടാനില്ല. ശ്മശാനങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നു. രോഗം നിയന്ത്രിക്കാനായി ജനങ്ങള്‍ വീട്ടില്‍തന്നെ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടികളോടൊപ്പം സന്നദ്ധ സംഘടനകളും സജീവമായി ഈ പ്രതികൂലസാഹചര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വീട്ടില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണം കിട്ടാതെ വരരുത്. വൃദ്ധരും രോഗികളും ആയവര്‍ക്ക് സഹായം എത്തിക്കണം. ആവശ്യമുള്ള രോഗികളെ ആശുപത്രിയിലെത്തിക്കണം. മരിച്ചവരെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌ക്കരിക്കണം. ഇതിനായി ഓരോ പഞ്ചായത്തിലും സന്നദ്ധപ്രവര്‍ത്തകര്‍ എന്തിനും തയ്യാറായി രംഗത്തുണ്ടാവണം.
ഈ ദുരന്തവേളയില്‍ സേവനങ്ങള്‍ക്കായി സേവാഭാരതി സജ്ജമാണ്. സേവഭാരതിയുടെ പ്രവര്‍ത്തകര്‍ അധികൃതരെ കണ്ട് സേവനസന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഹെല്‍പ്പ് ലൈന്‍ സെന്ററുകള്‍ ആരംഭിച്ചുകഴിഞ്ഞു. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കൂടി സേവാഭാരതിയുടെ 754 സേവനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും സന്നദ്ധപ്രവര്‍ത്തകരെ തയ്യാറാക്കിയിട്ടുണ്ട്. പിപിഇ കിറ്റുകളും വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് സേവനകേന്ദ്രങ്ങളില്‍ മുഴുവന്‍ കോവിഡ് രോഗികളുടേയും വിവരങ്ങള്‍ ശേഖരിച്ച് അവരുമായി ഫോണിലൂടെ ബന്ധപ്പെട്ട് ആവശ്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഭക്ഷണസാധനങ്ങള്‍ എത്തിക്കുക, ആശുപത്രികളിലെത്തിക്കുക, പ്രതിരോധകുത്തിവെയ്പ്പിനുള്ള രജിസ്‌ട്രേഷന്‍ ചെയ്യിക്കുക, എഫ്എല്‍ടിസി കളിലുള്ളവരുടെ ആവശ്യങ്ങള്‍ അന്വേഷിക്കുക തുടങ്ങിയ സേവനങ്ങളാണ് സേവാഭാരതി ചെയ്തുവരുന്നത്. വരും ദിവസങ്ങളില്‍ ഈ ആവശ്യങ്ങളെല്ലാം വര്‍ദ്ധിക്കാനാണ് സാദ്ധ്യത.
സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജനങ്ങള്‍ അകമഴിഞ്ഞ് സഹായിക്കണം. 12 എ, 80 ജി, എഫ്‌സിആര്‍എ എന്നീ അംഗീകാരങ്ങള്‍ ഉള്ള സേവാഭാരതിക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് നികുതിയിളവ് ലഭിക്കും. പകര്‍ച്ചവ്യാധിക്കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സേവനം എത്തിക്കാന്‍ നല്‍കുന്ന ഓരോ തുകയും ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ സേവാഭാരതി കേരളം
A/c No. 50200031049920 – IFSC – HDFC 0001259
HDFC Bank, Sudharsha Towers, Thrissur. Google Pay / UPI 8330083324@UPI
Online Donation : www.sevabharathikeralam.in/donation
Phone – 0487 – 2335063, Mobile – 83300 83324
Discussion about this post