VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്ന് തുടക്കം; ആരാധകര്‍ക്ക് ആവേശമായി ബ്രസീലും അര്‍ജന്റീനയും ഇന്നിറങ്ങും

VSK Desk by VSK Desk
9 December, 2022
in കായികം
Share
Tweet
SendTelegram

ദോഹ: മഞ്ഞയണിഞ്ഞ് കുതിക്കാനൊരുങ്ങി കാനറികള്‍. ആരെയും പിടിച്ചുകെട്ടാമെന്ന ശൗര്യവുമായി നിലവിലെ രണ്ടാമന്മാര്‍. ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ഫൈനലിന് ഇന്ന് രാത്രി 8.30ന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വിസിലുയരുമ്പോള്‍ പോരാട്ടം കടുക്കും.

ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലും നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുമാണ് മുഖാമുഖമെത്തുന്നത്. 2002ന് ശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ ബ്രസീല്‍ മികച്ച ഫോമിലാണ്. രണ്ട് മത്സരങ്ങളില്‍ പരിക്കു കാരണം കളിക്കാതിരുന്ന നെയ്മര്‍ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ കളിക്കാനിറങ്ങിയത് ബ്രസീലിന് മികച്ച ആത്മവിശ്വാസമാണ് നല്‍കിയത്. ഈ കളിയില്‍ നെയ്മര്‍ എതിര്‍ കളിക്കാരുടെ കടുത്ത ടാക്ലിങ്ങിന് വിധേയമാകാതെ ഏറെ ശ്രദ്ധിച്ചാണ് കളിച്ചത്. എങ്കിലും നെയ്മര്‍ എന്ന താരത്തിന്‍റെ സാന്നിദ്ധ്യം സഹകളിക്കാര്‍ക്ക് എത്രത്തോളം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് ഈ കളിയില്‍ പ്രകടമായി. 4-2-3-1 ശൈലിയില്‍ റിച്ചാലിസണെ സ്ട്രൈക്കറായി വിട്ടാകും ബ്രസീല്‍ ഇന്നും ഇറങ്ങുക.  

ലൂക്കാ മോഡ്രിച്ചെന്ന മാന്ത്രികന്‍റെ സാന്നിധ്യമാണ് ക്രൊയേഷ്യയുടെ കരുത്ത്. 4-3-3 ശൈലിയിലാണ് ക്രൊയേഷ്യ ഇറങ്ങുക. മോഡ്രിച്ചിനൊപ്പം മാഴ്സെലോ ബ്രൊസൊവിച്ചും മാറ്റിയു കൊവാസിച്ചും അണിനിരക്കുന്ന മധ്യനിരയാണ് അവരുടെ ശക്തി. മുന്നേറ്റത്തില്‍ ഇവാന്‍ പെരിസിച്ചുമുണ്ട്. ജപ്പാനെതിരായ പ്രീ ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ പോസ്റ്റിനു മുന്നില്‍ ലിവാകോവിച്ചിന്‍റെ മിന്നുന്ന പ്രകടനമാണ് ക്രോട്ടുകളെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം മുന്‍നിര സ്ട്രൈക്കര്‍മാര്‍ ഗോള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് കുഴക്കുന്നു.  

ലോകകപ്പില്‍ ബ്രസീലും ക്രൊയേഷ്യയും മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്. 2006, 2014 ലോകകപ്പുകളിലായിരുന്നു നേരത്തെയുള്ള മുഖാമുഖം. ഇതില്‍ രണ്ടിലും ജയം കാനറികള്‍ക്കൊപ്പം. കൂടാതെ രണ്ട് സൗഹൃദ മത്സരങ്ങളും കളിച്ചു. അവസാനം കളിച്ചത് 2018-ല്‍. അതിലും ജയം കാനറികള്‍ക്കൊപ്പമായിരുന്നു. ഒരിക്കല്‍ ബ്രസീലിനെ സമനിലയില്‍ തളയ്ക്കാന്‍ മാത്രമാണ് ക്രൊയേഷ്യക്ക് കഴിഞ്ഞിട്ടുള്ളത്.  

അതേസമയം,ലയണല്‍ മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ ചടുല നീക്കങ്ങള്‍ക്ക് പിന്തുണയുമായി ലോകം കീഴടക്കാനൊരുങ്ങുന്ന അര്‍ജന്റീനയുടെ നീലപ്പട. അവരെ തടയാന്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ ഓറഞ്ച് നിറക്കൂട്ടുമായെത്തുന്ന നെതര്‍ലന്‍ഡ്‌സിന്‍റെ പോരാളികള്‍… ഇന്ന് രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയം ഇതിനൊരു മറുപടി നല്കും.    

മെസിയുടെ പ്രതിഭയെ പിടിച്ചുകെട്ടാന്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരനെന്ന വിശേഷണവുമായെത്തുന്ന വിര്‍ജല്‍ വാന്‍ഡിക്കിനായാല്‍ കളിയുടെ സമവാക്യങ്ങള്‍ മാറും. കഴിഞ്ഞ നാല് കളിയില്‍ നിന്ന് മൂന്ന് ഗോള്‍ നേടിയ മെസിയെ പിടിച്ചുകെട്ടുകയെന്നതാണ് വാന്‍ ഡിക്കിന്‍റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. മെസി മാത്രമല്ല അര്‍ജന്റീനയുടെ കരുത്തെന്നതും തിരിച്ചറിയണം. അതേസമയം, മിഡ്ഫീല്‍ഡള്‍ റോഡ്രിഗോ ഡി പോളിന്‍റെ പരിക്ക് അവര്‍ക്ക് തിരിച്ചടി. പേശികള്‍ക്ക് പരിക്കേറ്റതിനാല്‍ 28കാരന്‍ ക്വാര്‍ട്ടറില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ കളിയില്‍ പരിക്കുകാരണം പുറത്തിരുന്ന എയ്ഞ്ചല്‍ ഡി മരിയ ഇന്ന് കളിക്കാനിറങ്ങുമെന്നത് അര്‍ജന്റീന ക്യാമ്പില്‍ ആശ്വാസം കുട്ടിയിട്ടുണ്ട്. 4-3-3 ശൈലിയിലാകും അര്‍ജന്റീന ഇറങ്ങുക.  

പ്രീ ക്വാര്‍ട്ടറില്‍ യുഎസ്എയെ കീഴടക്കിയ നെതര്‍ലന്‍ഡ്സ് ഓരോ കളിയിലും മെച്ചപ്പെടുന്നു.  4-3-1-2 എന്ന ശൈലിയിലാകും നെതര്‍ലന്‍ഡ്സ് ഇറങ്ങുക. മുന്നേറ്റത്തില്‍ ഗാക്പോയും മെംഫിസ് ഡീപേയും തൊട്ടുപിന്നില്‍ ഡാവി ക്ലാസ്സെനുമാകും. കളിച്ച നാല് കളികളില്‍ നിന്ന് എട്ട് ഗോളടിച്ച അവര്‍ രണ്ടെണ്ണം വഴങ്ങി. നിലവില്‍ മൂന്ന് ഗോളടിച്ച് മികച്ച ഫോമിലുള്ള കോഡി ഗാക്പോയുടെ കാലുകളിലാണ് അവരുടെ പ്രതീക്ഷകള്‍. ക്ലാസ്സനും ഡി ജോങ്ങും ഡീപേയുമടക്കം ഓരോ ഗോള്‍ വീതം നേടി. ഡീപേയും ഗാക്പോയും ഡിജോങ്ങും മിന്നിയാല്‍ 2010നുശേഷം അവര്‍ക്ക് അവസാന നാലില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞേക്കും.

ലോകകപ്പില്‍ അഞ്ച് തവണയാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും ഏറ്റുമുട്ടിയത്. രണ്ട് തവണ അര്‍ജന്റീന തോറ്റപ്പോള്‍ രണ്ടില്‍ വിജയിച്ചു. ഒരെണ്ണം സമനിലയിലും. 2014ലെ ബ്രസീല്‍ ലോകകപ്പിന്റെ സെമിയിലാണ് ഇവര്‍ അവസാനമായി ഏറ്റുമുട്ടിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 4-2ന്‍റെ അര്‍ജന്റീന ജയിച്ചു.

Share1
Tweet
SendShareShare

Latest from this Category

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies