ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ പരുൾ ചൗധരിയിലൂടെ ഭാരതത്തിന് 14-ാം സ്വർണം. വനിതകളുടെ 5000 മീറ്ററിൽ 15:14:75 സമയത്തോടെ ഫിനിഷ് ചെയ്തതാണ് പരുൾ സ്വർണം നേടിയത്. ഹാങ്ചോ ഏഷ്യൻ ഗെയിംസിലെ പരുൾ ചൗധരിയുടെ രണ്ടാമത്തെ മെഡലാണിത്. കഴിഞ്ഞ ദിവസം നടന്ന സ്റ്റിപിൾചേസ് 3000 മീറ്ററിൽ താരം വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു.
അതേസമയം 400 മീറ്റർ ഹർഡിലിൽസിൽ വിത്യ രാംരാജിന് വെങ്കലം. അവസാനലാപ്പിലെ മിന്നും പ്രകടനമാണ് വിത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. സ്ക്വാഷിലും ഭാരത് മെഡൽ ഉറപ്പിച്ചു. പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ സൗരവ് ഘോശൽ, മികസഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ- ഹരീന്ദർ പാൽ സിംഗ് ജോഡിയും അഭയ് സിംഗ്- അനഹത് സിംഗുമാണ് മെഡൽ ഉറപ്പിച്ചത്.
Discussion about this post