VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

ഹിന്ദു വിരുദ്ധ രാഷ്ട്രീയം തമിഴ്നാട്ടിൽ നിന്നും പടിയിറങ്ങും

VSK Desk by VSK Desk
25 November, 2026
in ഭാരതം
Share
Tweet
SendTelegram

ന്യൂദൽഹി: തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കാത്ത തമിഴ്നാട്ടിലെ ടിവികെ സർക്കാരിന്റെ നടപടിയെ വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അദ്ധ്യക്ഷൻ അലോക് കുമാർ ശക്തമായി അപലപിച്ചു. സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മഹത്തായ ആചാരം തടയുന്നത് തമിഴ്നാട് സർക്കാരിന്റെ ഹിന്ദു വിരുദ്ധതയെയും ഭരണഘടനയോടും ജുഡീഷ്യറിയോടുമുള്ള കടുത്ത അനാദരവിനെയുമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് മുരുക ഭക്തരുടെ വിശ്വാസത്തോടുള്ള വെല്ലുവിളിയാണിത്. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും കോടതിയലക്ഷ്യം കാണിക്കുകയും ചെയ്യുന്ന ഈ മാനസികാവസ്ഥയ്ക്ക് ഹിന്ദു സമൂഹം ഉചിതമായ സമയത്ത് ജനാധിപത്യപരമായി മറുപടി നൽകും. ഉത്തരവ് ലംഘിച്ചവർക്കെതിരെ സുപ്രീം കോടതി അടിയന്തര നടപടിയെടുത്ത് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട് ഭഗവാൻ മുരുകന്റെ പുണ്യഭൂമിയാണെന്ന് അലോക് കുമാർ പറഞ്ഞു. തമിഴിൻ്റെയും സംസ്കാരത്തിന്റെയും ശില്പിയായാണ് മുരുകൻ ആരാധിക്കപ്പെടുന്നത്. ആരാധനാമൂർത്തിയുടെ പുണ്യശൈലത്തിൽ കാർത്തിക പൗർണ്ണമി മഹാദീപം തടയാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരവും അപലപനീയവുമാണ്.

തിരുപ്പറംകുണ്ഡ്രം ഭഗവാൻ മുരുകന്റെ പുണ്യസ്ഥലമാണെന്നും ഹിന്ദുക്കളെ കൊന്നൊടുക്കിയവരുമായും ജിഹാദി ഘടകങ്ങളുമായും ഇതിനെ ബന്ധപ്പെടുത്തി കുന്നിന്റെ സ്വത്വം മാറ്റാനുള്ള ധിക്കാരം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭഗവാൻ മുരുകന്റെ പുണ്യഭൂമിയിൽ മഹാദീപം തെളിയിക്കാൻ അനുവദിക്കില്ലെന്ന തമിഴ്നാട് സർക്കാരിന്റെ കടുംപിടുത്തം, സർക്കാർ മുരുക ഭക്തരുമായി നേരിട്ട് ശത്രുതയിലായെന്നാണ് വ്യക്തമാക്കുന്നത്. ഇതിന് സർക്കാർ വലിയ വില നൽകേണ്ടിവരും.
ഈ വിഷയത്തിൽ തമിഴ്നാട്ടിലെ ടിവികെ സർക്കാർ ഹിന്ദു വിശ്വാസത്തെ അപമാനിക്കുക മാത്രമല്ല, പരമോന്നത നീതിപീഠത്തോടും ഭഗവാൻ മുരുകനോടും നേരിട്ട് ഏറ്റുമുട്ടുക കൂടിയാണ് ചെയ്തിരിക്കുന്നത്. ഹൈക്കോടതി വിധിക്ക് പിന്നാലെ സുപ്രീം കോടതിയുടെ ഉത്തരവും അവഗണിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ പരമാധികാരത്തെയും രാജ്യത്തിന്റെ ഭരണഘടനയെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. രാഷ്ട്രീയ പിടിവാശിയുടെ പേരിൽ കോടതി ഉത്തരവുകൾ തള്ളിക്കളയാൻ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനും അധികാരമില്ല.

ഈ സംഭവത്തിലൂടെ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും ഒരുപോലെ അപമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു വിരുദ്ധ രാഷ്ട്രീയവും അത്തരം ചിന്താഗതികളും രാജ്യത്തെ രാഷ്ട്രീയത്തിൽ നിന്നും അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നും തമിഴ്നാട്ടിൽ നിന്നും അത്തരം രാഷ്ട്രീയം ഉടൻ തന്നെ തുടച്ചുനീക്കപ്പെടുമെന്നും അലോക് കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Share
Tweet
SendShareShare

Latest from this Category

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

Load More

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies