വാഷിങ്ടണ്‍: ദീപാവലി ആഘോഷമാക്കാന്‍ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി വൈറ്റ് ഹൗസില്‍ 24ന് പ്രസിഡന്റ് ബൈഡന്‍ ദീപാവലി ആഘോഷിക്കും. ആഘോഷങ്ങളില്‍ പ്രഥമ വനിത ജില്‍ ബൈഡനും പങ്കെടുക്കും. ആഘോഷ പരിപാടികളുടെ വിശദവിവരങ്ങള്‍ തയ്യാറായി വരികയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ മൂന്ന് ദിവസം മുമ്പേ ട്രംപ് ആഘോഷം തുടങ്ങും. 21 ന് ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ ആയിരക്കണക്കിന് വിളക്കുകള്‍ തെളിച്ച് പ്രകാശോത്സവം നടത്താനാണ് ട്രംപിന്‍റെ പദ്ധതിയെന്ന് റിപ്പബ്ലിക്കന്‍ ഹിന്ദു കോയലിഷന്‍ അറിയിച്ചു. നാല് മണിക്കൂറാണ് പരിപാടിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് കോര്‍ഡിനേറ്റര്‍ ശലഭ് കുമാര്‍ പറഞ്ഞു.







![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post