ജിദ്ദ: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ കൂട്ട വിചാരണ നടത്താനൊരുങ്ങി ഇറാന്‍ ഭരണകൂടം. തെരുവില്‍ ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആയിരം പേരെ ഈ ആഴ്ച റെവല്യൂഷണറി കോടതിയില്‍ പരസ്യവിചാരണ ചെയ്യുമെന്ന് ടെഹ്റാന്‍ ചീഫ് ജസ്റ്റിസിന്‍റെ വക്താവ് പറഞ്ഞു. സൈനികരെ ആക്രമിക്കുക, കൊല്ലുക, പൊതുസ്വത്തിന് തീയിടുക എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രക്ഷോഭകര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ അടക്കമുള്ളവ പ്രതീക്ഷിക്കാമെന്നും വക്താവ് പറഞ്ഞു.
ഇരുന്നൂറിലധികം നഗരങ്ങളിലാണ് പ്രതിഷേധം ശക്തം. 25,000 പേരെങ്കിലും ജയിലിലുണ്ട്. അതേസമയം പ്രതിഷേധത്തില്‍ പങ്കെടുത്ത ഇരുപത്തിരണ്ടുകാരനായ മുഹമ്മദ് ഗൊബാദ്ലൂവിന് ടെഹ്‌റാന്‍ കോടതി വധശിക്ഷ വിധിച്ചതായി ഗൊബാദ്‌ലൂവിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. വിചാരണ ഏകപക്ഷീയമാണെന്നും മകന്‍റെ അഭിഭാഷകനെ കോടതിയിലേക്ക് കടത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മഹ്സ അമിനിയുടെ കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് എവിന്‍ ജയിലിലേക്ക് അയച്ച നിലൂഫര്‍ ഹമീദിയെയും ഇലാഹെ മുഹമ്മദിയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ഒപ്പ് വച്ച പ്രസ്താവന. സഹപ്രവര്‍ത്തകരുടെ മോചനത്തിനായി അന്താരാഷ്ട്രസമൂഹം ഇടപെടണമെന്ന് സ്വതന്ത്ര ഇറാനിയന്‍ പത്രമായ എറ്റെമാഡ് പുറത്തുവിട്ട പ്രസ്താവന ആവശ്യപ്പെടുന്നു.
‘മാധ്യമ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകരുടെ മാത്രമല്ല സമൂഹത്തിന്റെയും അവകാശമാണ്,’ എന്ന തലവാചകത്തോടെയാണ് പ്രസ്താവന. ഭരണകൂടത്തെ പിടിച്ചുകുലുക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ അമര്‍ത്താനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് അറസ്റ്റുകള്‍. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്, അഴിമതിയും അനീതിയെയും ചോദ്യം ചെയ്യാനുള്ള കടമ മാധ്യമങ്ങള്‍ക്കുണ്ട്. ഇറാനിലെ മഹത്തായ സമൂഹം നേരിടുന്ന സങ്കീര്‍ണ്ണമായ ഭീഷണികളെ നേരിടാന്‍ മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. അതേസമയം അറസ്റ്റിലായ നീലൂഫറും ഇലാഹെ മുഹമ്മദിയും വിദേശത്ത് പരിശീലനം നേടിയവരാണെന്നും വിദേശ മാധ്യമങ്ങള്‍ക്ക് ഇറാനെതിരായ വിവരങ്ങള്‍ ചോര്‍ത്തുന്നവരാണെന്നും ഇറാനിയന്‍ ഇന്റലിജന്‍സ് ആരോപിച്ചു. വിദ്വേഷമുണ്ടാക്കാന്‍ നിലൂഫര്‍ ഹമീദി പത്രപ്രവര്‍ത്തകയുടെ വേഷം ഒരു മറയായി ഉപയോഗിച്ചുവെന്ന് ഏജന്‍സി കുറ്റപ്പെടുത്തി.
മഹ്സ അമിനിയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ആദ്യമെത്തിയ നിലൂഫര്‍ മഹ്‌സയുടെ കിടക്കയ്ക്കരികില്‍ നിന്നെടുത്ത ചിത്രം പ്രസിദ്ധീകരിച്ചുവെന്നും ബന്ധുക്കളെ പ്രകോപിപ്പിച്ച്, ആസൂത്രിത വാര്‍ത്തകള്‍ നല്‍കിയെന്നുമാണ് ഇന്റലിജന്‍സിന്‍റെ ആരോപണം.
അതേസമയം നിലൂഫര്‍ ഹമീദി ജോലി ചെയ്യുന്ന ഷാര്‍ഗ് പത്രത്തിന്‍റെ സിഇഒ മെഹ്ദി റഹ്‌മാനിയനും നിലൂഫറിന്‍റെ ഭര്‍ത്താവ് മുഹമ്മദ് ഹുസൈന്‍ അജോര്‍ലുവും ഇന്റലിജന്‍സിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചു. ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചതിനുശേഷം ഇതുവരെ 46 മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചതായി സര്‍ക്കാരിതര സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post