ലണ്ടന്‍: ഹിന്ദു സമൂഹത്തിനെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ബിബിസി ആസ്ഥാനത്തിനു മുന്നിലും ഗാര്‍ഡിയന്‍ പത്രത്തിന്‍റെ ആസ്ഥാനത്തും ഹിന്ദുസംഘടനകളുടെ പ്രകടനം. ബ്രിട്ടന്‍ ആസ്ഥാനമായ പന്ത്രണ്ടോളം ഹിന്ദുസംഘടനകളാണ് നവമാധ്യമങ്ങളിലടക്കമുയരുന്ന വിദ്വേഷ പ്രചരണങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വ്യാജവാര്‍ത്തകളിലൂടെ ഹിന്ദുഫോബിയ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യക്കും ഹിന്ദുസമൂഹത്തിനുമെതിരെ 18 വര്‍ഷമായി ബിബിസി കെട്ടുകഥക പ്രചരിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇന്ത്യയില്‍ മുസ്ലീം വേട്ട നടക്കുന്നുവെന്നും ഇന്ത്യക്കാര്‍ പ്രാകൃതരാണെന്നും പ്രചരിപ്പിത്തുന്ന പരിപാടികളിലൂടെ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ അവഹേളിക്കാനുള്ള ആസൂത്രിത നീക്കമാണ് ബിബിസിയുടേതെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിക്ക് ഹിന്ദുസംഘടനാ നേതാക്കള്‍ മെമ്മോറാണ്ടം നല്‍കി.
‘ലെസസ്റ്ററിലെ ഹിന്ദുസമൂഹത്തിനുനേരെ ഇസ്ലാമിസ്റ്റുകള്‍ അക്രമം നടത്തിയ സംഭവത്തില്‍ ബിബിസിയുടേത് പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങായിരുന്നുവെന്ന് നേതാക്കളായ ഡോ. വിവേക് കൗള്‍, ഡോ. സ്നേഹ് എസ്. കതൂരിയ, സതീഷ് കെ. ശര്‍മ, നിതിന്‍ മേത്ത എം.ബി.ഇ, ദര്‍ശന്‍ സിങ് നാഗി തുടങ്ങിയവര്‍ പറഞ്ഞു. ഭയം, വിദ്വേഷം, അക്രമം, മുസ്ലിം, പശു, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ പദാവലികളുടെ അകമ്പടിയോടെയാണ് അവര്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post