കറാച്ചി: ചരിത്രത്തിലാദ്യമായി പിതൃക്കളുടെ ചിതാഭസ്മം ഗംഗയിലൊഴുക്കാന്‍ പാക് ഹിന്ദുക്കള്‍ക്ക് അവസരമൊരുക്കി മോദി സര്‍ക്കാര്‍. പകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കായുള്ള സ്‌പോണ്‍സര്‍ഷിപ് പദ്ധതി മോദി സര്‍ക്കാര്‍ പുതുക്കിയതിലൂടെയാണ് അവര്‍ക്ക് ഇന്ത്യയിലെത്തി ചിതാഭസ്മം ഗംഗയിലൊഴുക്കാന്‍ അവസരമൊരുങ്ങുന്നത്. ഇതോടെ അന്തരിച്ച 426 പാക് ഹിന്ദുക്കളുടെ അന്ത്യാഭിലാഷം സഫലമാവുകയാണ്.
നിലവില്‍ പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഹൈന്ദവ ക്ഷേത്രങ്ങളിലും ശ്മശാനങ്ങളിലുമാണ് ഇവരുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ളത്. ചിതാഭസ്മം ഹരിദ്വാര്‍ തീരത്ത് ഗംഗയിലൊഴുക്കിയാല്‍ മോക്ഷപ്രാപ്തിയെന്നാണ് വിശ്വാസം. ഇതുവരെയും ഇന്ത്യയില്‍ നിന്നുള്ള സ്‌പോണ്‍സര്‍ഷിപ് ഇല്ലാതെ പാകിസ്ഥാനിലെ ഹിന്ദു തീര്‍ഥാടകരെ രാജ്യത്തേക്ക് കടത്തിവിട്ടിരുന്നില്ല. എന്നാലിപ്പോള്‍ ചിതാഭസ്മം ഗംഗയിലൊഴുക്കാനായി 10 ദിവസത്തെ വിസ മോദി സര്‍ക്കാര്‍ അനുവദിച്ചു.
ഇതാദ്യമായാണ് മരിച്ചവരുടെ ചിതാഭസ്മം നേരിട്ട് ഗംഗയിലൊഴുക്കാന്‍ പാക് ഹിന്ദുക്കള്‍ക്ക് അവസരം ലഭിക്കുന്നത്. ഇതിനുമുമ്പ് 2011-16 കാലത്ത് മരിച്ച 295 പേരുടെ ചിതാഭസ്മം വാഗ അതിര്‍ത്തിയിലെത്തിച്ച് രാജ്യത്തിന് കൈമാറിയിരുന്നു.
മോദി സര്‍ക്കാരിന്‍റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി പാകിസ്ഥാനിലെ സോള്‍ജിയര്‍ ബസാര്‍ സ്വദേശി രാംനാഥ് പറഞ്ഞു. ഇത് ഹിന്ദുക്കളില്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്. എന്നെങ്കിലും ഹരിദ്വാരിലെത്തി ചിതാഭസ്മം ഗംഗയിലൊഴുക്കാമെന്ന് പ്രതീക്ഷിച്ച് അവരത് ക്ഷേത്രങ്ങളിലും ശ്മശാനങ്ങളിലും സൂക്ഷിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കറാച്ചിയിലെ ഒരു ശ്മശാനത്തില്‍ മാത്രം 300 പേരുടെ ചിതാഭസ്മമാണ് സൂക്ഷിച്ചിരിക്കുന്നത്. ഓരോ പാക് ഹിന്ദുവിന്റെയും മൗലിക അവകാശമാണ് അവരുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ അന്ത്യാഭിലാഷം സഫലമാക്കുക എന്നത്. അതിനാണ് മോദി സര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുന്നത് രാംനാഥ് കൂട്ടിച്ചേര്‍ത്തു.
Discussion about this post