ഇസ്ലാമാബാദ്: പാക് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ അറസ്റ്റ് ചെയ്തു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഫവാദ് ചൗധരിയാണ് അറസ്റ്റിലായത്.
ഫവാദിനെ ലാഹോറിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലര്‍ച്ചെ 5:30ന് നമ്പര്‍ പ്ലേറ്റില്ലാത്ത നാല് കാറുകളിലായാണ് അറസ്റ്റിനായി അധികൃതര്‍ ഫവാദിന്‍റെ വീട് വളഞ്ഞതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരാതിയിലാണ് അറസ്റ്റ്. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ലാഹോറില്‍ ഇമ്രാന്‍ ഖാന്‍റെ സമാന്‍ പാര്‍ക്കിലെ വീടിനുപുറത്ത് തടിച്ചുകൂടിയതിന് പിന്നാലെയാണ് ഫവാദിന്‍റെ അറസ്റ്റ്. ആഗസ്തിനു ശേഷം പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിന്‍റെ നീക്കം.
Discussion about this post