ഫ്ളോറിഡ: അമേരിക്കയില്‍ പൊതുനിരത്തിലെ വെടിവയ്പില്‍ പത്ത് പേര്‍ക്ക് പരിക്ക്. സെന്‍ട്രല്‍ ഫ്ളോറിഡ പരിസരത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ലേക്ലാന്‍ഡ് പോലീസ് ചീഫ് സാം ടെയ്ലര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു വാഹനത്തിലെത്തിയ സംഘം വഴിപോക്കര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ പിന്നീട് വാഹനവുമായി കടന്നുകളഞ്ഞു. വെടിവയ്പ്പ് നടന്ന സ്ഥലത്ത് നിന്ന് മയക്കുമരുന്ന് കണ്ടെടുത്തയായി അദ്ദേഹം പറഞ്ഞു.















