യോകോഹാമ(ജപ്പാന്‍): നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ധീരസ്മൃതികളുമായി ജപ്പാന്‍റെ മണ്ണില്‍ ദേശ് പ്രേം ആഘോഷവുമായി ഹിന്ദു സ്വയംസേവക് സംഘ്(എച്ച്എസ്എസ്). എച്ച്എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ഐഎന്‍എ പരേഡിനെ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അഭിവാദ്യം ചെയ്തു. ഓരോ ഭാരതീയനും ലോകത്തെവിടെയും രാജ്യത്തിന്റെ ദൗത്യവാഹകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യോകോഹാമയിലെ ടോകൈച്ചിബയില്‍ നടന്ന പരിപാടിയില്‍ ഫസ്റ്റ് സെക്രട്ടറി മനോജ് സിങ് നേഗി വിശിഷ്ടാതിഥിയായിരുന്നു. മിത്സുരു ടോയാമ സാമയുടെ കൊച്ചുമകന്‍ ഷിന്താരോ ടോയാമ സാനും ഷിഗെമാരു സുഗിയാമ സാമയുടെ കൊച്ചുമകന്‍ മിത്സുമാരു സുഗിയാമ സാനും വീഡിയോ സന്ദേശങ്ങളിലൂടെ ആശംസകള്‍ അറിയിച്ചു.
ഭാരതത്തിന്‍റെ അഭിവൃദ്ധിക്കായുള്ള പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. എച്ച്എസ്എസ് ജപ്പാനില്‍ നടത്തി വരുന്ന സേവാകാര്യങ്ങളെപ്പറ്റി കാര്യവാഹ് അജയ് നരുല സംസാരിച്ചു. റാഷ് ബിഹാരി ബോസിന്‍റെ ജീവിതം കുട്ടികള്‍ രേഖാചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ചു.







![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post