ലണ്ടന്‍: ബിബിസിയുടെ പക്ഷം പിടിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനെ ഇംഗ്ലണ്ടിലെ പാര്‍ലമെന്റില്‍ തുറന്നു കാട്ടി ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാന്‍. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ചിത്രീകരിച്ച രീതി ഉദാഹരണമാക്കിയാണ് അദേഹം ബിബിസിയുടെ പക്ഷപാതപരമായി പ്രവര്‍ത്തനത്തെ വിമര്‍ശിച്ചത്.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ രാമക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ലോകത്തെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് അതില്‍ വലിയ സന്തോഷമാണ് പ്രകടിപ്പിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ.
എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ, ബിബിസി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് തികച്ചും പക്ഷപാതപരമായിട്ടാണെന്ന് അദേഹം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. മസ്ജിദ് തകര്‍ത്ത സ്ഥലത്താണ് ക്ഷേത്രം പണിതതെന്ന് ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയ ബിബിസി, തകര്‍ക്കപ്പെടുന്നതിന് മുമ്പ് രണ്ടായിരം വര്‍ഷത്തോളം അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന കാര്യം മറച്ചുവച്ചു.
എല്ലാത്തിനുമുപരി, മുസ്ലിങ്ങള്‍ക്ക് മസ്ജിദ് പണിയാന്‍ അവിടെ അഞ്ച് ഏക്കര്‍ സ്ഥലവും നല്‍കിയെന്നതു ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇതെല്ലാം മറച്ചുവച്ചാണ് ബിബിസി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബിബിസിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബോബ് പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചത്.
Discussion about this post