റോം: ബ്രിണ്ടിസി പട്ടണത്തില്‍ പുതിയതായി സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖാലിസ്ഥാന്‍ അനുകൂലികള്‍ തകര്‍ത്തു. ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുമ്പാണ് സംഭവം. കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ അനുകൂലിച്ച് പ്രതിമയുടെ ചുവട്ടില്‍ കരി വച്ച് എഴുതിയിട്ടുമുണ്ട്. വിഷയം ബന്ധപ്പെട്ട ഇറ്റാലിയന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര മാധ്യമങ്ങളോട് പറഞ്ഞു. പ്രതിമ വൃത്തികേടാക്കിയവരെ കണ്ടെത്തി പ്രാദേശിക നിയമപ്രകാരം നടപടിയെടുക്കണമെന്ന് ഇറ്റലിയോട് ആവശ്യപ്പെട്ടതായി ഇറ്റലിയിലെ ഭാരത അംബാസഡര്‍ വാണി റാവു പറഞ്ഞു.
















