വാഴ്‌സ: യുദ്ധമുഖത്ത് കുടുങ്ങിക്കിടന്ന തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ സഹായിച്ച സേവാഭാരതിയുടെ അന്താരാഷ്ട്ര വിഭാഗമായ സേവാ ഇന്റര്‍നാഷണലിന് നന്ദിപറഞ്ഞ് നൈജീരിയന്‍ സര്‍ക്കാര്‍. യുദ്ധം കലൂക്ഷിതമായ ഉക്രൈന്‍ നഗരം സുമിയില്‍ നിന്നുമാണ് സേവാ ഇന്റര്‍നാഷണല്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ സഹായിച്ചത്. ട്വിറ്ററിലൂടെയായിരുന്നു നൈജീരിയന്‍ വിദേശകാര്യമന്ത്രി ജോഫ്രെ ഒണേമ സംഘടനയോട് നന്ദി അറിയിച്ചത്.
സേവാ യൂറോപ്പ്, സേവാ ഇന്റര്‍നാഷണല്‍, ഉക്രൈന്‍ ഗവണ്‍മെന്റ് എന്നിവര്‍ക്ക് ദശലക്ഷം നന്ദി രേഖപ്പെടുത്തുന്നു. അവര്‍ സുമിയിലെ നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസും മറ്റ് സൗകര്യങ്ങളും ഒരുക്കിയതായും ജോഫ്രെ ഒണേമ ട്വീറ്റ് ചെയ്തു.
സേവാ ഇന്റര്‍നാഷണലിനും സേവാ യൂറോപ്പിനും (സേവാഭാരതി യൂറോപ്പ് ഘടകം) നന്ദി അറയിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നിരുന്നു. ഉക്രൈന്റെ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടന്നിരുന്ന വിദ്യാര്‍ത്ഥികളെ അയല്‍ രാജ്യങ്ങളില്‍ എത്തിക്കുകയും അവിടെ അവര്‍ക്ക് ഷെല്‍റ്റര്‍ അടക്കമുള്ള സൗകര്യങ്ങളും സംഘടന ഒരുക്കിയിരുന്നു. അമേരിക്കന്‍ മലയാളി ഹിന്ദുക്കളുടെ സംഘടനയായ കെഎച്ച്എന്‍ഒയും പോളണ്ടിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഒരുക്കി.
Discussion about this post